
Kerala Government News
സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ആഫിസറായി കന്യാസ്ത്രീ
സംസ്ഥാനത്ത് ആദ്യമായി കന്യാസ്ത്രീ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓഫിസറായി ചുമതലയേറ്റു.
മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആണ് ഡോ.ജീൻ റോസ് എന്ന റോസമ്മ തോമസ് ചുമതല ഏറ്റത്.
ബെംഗളൂരു സെയ്ന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസും അനസ്തേഷ്യ വിഭാഗത്തില്‍ ഉപരിപഠനവും പൂർത്തിയാക്കിയ ഡോ. റോസമ്മ തോമസ്, അഗതികളുടെ സഹോദരിമാർ (സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ട്) എന്ന സന്യാസി സമൂഹത്തിലെ അംഗമാണ്.
സഭയുടെ നിയന്ത്രണത്തിലുള്ള മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ 10 വർഷത്തിലധികം സേവനം അനുഷ്ഠിച്ചു. പിന്നീടാണ് പി.എസ്.സി. പരീക്ഷ എഴുതിയത്.
ആദ്യനിയമനം രണ്ടുവർഷം മുൻപ് കട്ടപ്പന താലൂക്ക് ആശുപത്രിയിലാണ് ലഭിച്ചത്.