Explainers

50ൽ പരം കൊലപാതകങ്ങൾ നടത്തിയ ഡോക്ടറായ സീരിയൽ കില്ലർ

മനുഷ്യ ജീവൻ രക്ഷിക്കാൻ ശപഥമെടുത്ത ഒരു ഡോക്ടർ, ഒരു കൊടും കൊലപാതകിയായി മാറിയ സംഭവമാണ് ഇത്. വെറും ഒരു കഥയോ സിനിമയോ നോവലോ ഒന്നുമല്ല; ദേവേന്ദ്ര ശർമ്മ എന്ന ഡോക്ടറുടെ ഞെട്ടിക്കുന്ന ജീവിതമാണിത്‌. 50-ൽ അധികം ക്രൂരമായ കൊലപാതകങ്ങള്‍ ചെയ്ത ഇയാളെ പോലീസും മീഡിയയും കൂടുതല്‍ അറിയുന്നത് ‘ഡോക്ടർ ഡെത്ത്’ എന്ന ഓമന പേരിലാണ്. കഴിഞ്ഞ രണ്ടു വർഷമായി ഒളിവിൽ കഴിഞ്ഞ ഇയാളെ ഈ അടുത്തിടെയാണ് പോലീസ് വീണ്ടും പിടികൂടിയത്. ഒരു ആയുര്‍വേദ ഡോക്ടര്‍ എങ്ങനെ ഒരു ക്രൂരനായ സീരിയല്‍ കില്ലര്‍ ആയി മാറി എന്നറിയാൻ ഈ വീഡിയോ കാണുക.