KeralaNewsPolitics

കൊടകര കുഴൽപ്പണക്കേസ് ചായക്കോപ്പയിലെ കൊടുങ്കാറ്റല്ല ചാക്കിൻകെട്ടിലെ കറൻസി : വി ഡി സതീശൻ

കൊടകര കുഴൽപ്പണ കേസിൽ വിവാദം ആളിക്കത്തുന്നു. കേസുമായി ബന്ധപ്പെട്ട് ബിജെപിയിൽ വലിയ കലാപമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാർ ഒത്തുകളിച്ചതാണെന്നതിൽ ഒരു സംശയവുമില്ല. 41 കോടി 40 ലക്ഷം രൂപ കേരളത്തിലേക്ക് എവിടെ നിന്ന് വന്നുവെന്നും അത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് സ്വീകരിച്ചതെന്നും മൊഴികളുണ്ടെന്നും വി ഡി സതീശൻ പറയുന്നു.

എന്നാൽ അതൊന്നും ഒരു രാഷ്ട്രീയ പ്രചരണത്തിന് വേണ്ടിപ്പോലും പിണറായി വിജയനും സിപിഎമ്മും ഉപയോ​ഗിച്ചില്ല. കേസ് അന്വേഷിക്കാൻ ​ഗവൺമെന്റിന്റെ ഭാ​ഗത്തുനിന്നും കേന്ദ്ര ഏജൻസികളിൽ ഒരു സമ്മർദവും ഉണ്ടായില്ല. കേസിൽ പ്രതിയാകേണ്ടയാൾ പറയുന്നത് ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നാണ്. ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റല്ല ചാക്കിൻകെട്ടിലെ കറൻസിയാണെന്നും വി.‍ഡി.സതീശൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *