KeralaNews

മതാടിസ്ഥാനത്തിലുള്ള വാട്സപ്പ് ​ഗ്രൂപ്പ് വിവാദം; വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരെ കേസെടുത്തേക്കും

‌‌തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോ​ഗസ്ഥർക്ക് വേണ്ടി വാട്സാപ്പ് ​ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവം. വ്യവസായവകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ പൊലീസ് ഒരുങ്ങുന്നതായി സൂചന. കെ. ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ പോലീസിന് നിയമോപദേശം ലഭിച്ചതിനെ അടിസ്ഥാനമാക്കിയാണ് പോലീസ് നീക്കമെന്നാണ് സൂചന.

വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് ചിലർ വിവാദമാക്കിയപ്പോൾ തന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിശദീകരണം. തുടർന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തെത്തുടർന്ന് ഗോപാലകൃഷ്ണനെ സർക്കാർ സസ്‌പെൻഡുചെയ്തു.

കൂടുതൽ വ്യക്തത വരുത്തി കേസെടുത്ത് അന്വേഷണത്തിലേക്കു കടക്കാൻ പൊലീസ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് വീണ്ടും നിയമോപദേശം തേടി എന്നാണ് സൂചന. വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയതിലൂടെ മതപരമായ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചെന്നും കേസെടുക്കാമെന്നുമാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർക്ക് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ നൽകിയിട്ടുള്ള നിയമോപദേശം.

Leave a Reply

Your email address will not be published. Required fields are marked *