Kerala Government NewsNews

കെ. രാധാകൃഷ്ണന് പകരം മന്ത്രി ഉടൻ; സഖാക്കള്‍ക്ക് പെൻഷൻ ഉറപ്പിക്കാൻ തിരക്കിട്ട നീക്കങ്ങള്‍

തിരുവനന്തപുരം: ആലത്തൂർ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ. രാധാകൃഷ്ണന് പകരക്കാരൻ മന്ത്രിയെ ഉടൻ നിയമിക്കാൻ സിപിഎം നീക്കം ആരംഭിച്ചു. പേഴ്സണൽ സ്റ്റാഫിന് പെൻഷൻ ഉറപ്പിക്കാൻ വേണ്ടിയാണ് പകരം മന്ത്രിയെ ഉടൻ നിയമിക്കുന്നത്. പാർട്ടിക്കാർക്ക് സർക്കാർ സർവീസും പെൻഷനും ഉറപ്പുവരുത്തുക എന്നതാണ് സിപിഎം ലക്ഷ്യം.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് പെൻഷൻ ലഭിക്കണമെങ്കിൽ രണ്ട് വർഷം സർവീസ് വേണം. മന്ത്രിസഭയുടെ കാലാവധി 2026 മെയ് പകുതിയോടെ അവസാനിക്കും. അതായത് 1 വർഷവും 11 മാസവും മാത്രമാണ് ഇനിയുള്ളത്. പേഴ്സണൽ സ്റ്റാഫുകൾക്ക് ഒരു മാസം കൂടെ സർവിസിൽ നിന്ന് പിരിയാൻ സമയം കൊടുക്കും.

ഈ കാലം കൂടി പേഴ്സൺ സ്റ്റാഫ് പെൻഷന് പരിഗണിക്കും. രണ്ട് വർഷം സർവീസ് കിട്ടി പെൻഷൻ ലഭിക്കാനുള്ള കടമ്പ കടക്കാൻ ഇതുമൂലം സാധിക്കും. മന്ത്രി സ്ഥാനം വൈകിയാൽ ആജീവാനന്ത പേഴ്സണൽ സ്റ്റാഫ് പെൻഷൻ നഷ്ടപ്പെടും. പാർട്ടിയുടെയും സർക്കാരിൻ്റെയും ശ്രദ്ധയിൽ ഈ വിഷയം വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ പകരം മന്ത്രി ഉടൻ എത്തും.രാ

ധാകൃഷ്ണൻ്റെ രാജിയെ തുടർന്ന് ജോലി നഷ്ടപ്പെടുന്ന എല്ലാ പേഴ്സണൽ സ്റ്റാഫിനും പെൻഷന് അർഹതയുണ്ട്. 3 വർഷം സർവീസുള്ള ഇവർക്ക് അതിനനുസരിച്ചുള്ള പെൻഷൻ ലഭിക്കും. 30 പേരെയാണ് മന്ത്രിക്ക് പേഴ്സണൽ സ്റ്റാഫിൽ നിയമിക്കാൻ സാധിക്കുന്നത്.

പേഴ്സണൽ സ്റ്റാഫിൻ്റെ ശമ്പളം ഇപ്രകാരം :

പ്രൈവറ്റ് സെക്രട്ടറി 1.50 ലക്ഷം
സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി 1.45 ലക്ഷം
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി1.35 ലക്ഷം
അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി80,000 രൂപ
പി.എ60,000 രൂപ
ഡ്രൈവർ 45000 രൂപ
കുക്ക് 27000 രൂപ

Leave a Reply

Your email address will not be published. Required fields are marked *