KeralaNews

വയനാട് ദുരന്തം: ജപ്തി നടപടികൾ നിർത്തി വച്ച് സർക്കാർ; ഉത്തരവ് ഇറങ്ങി

ഉരുൾപൊട്ടൽ നാശം വിതച്ച വയനാട് ജില്ലയിലെ ചൂരൽമല ഉൾപ്പെടുന്ന വൈത്തിരി താലൂക്കിലെ വായ്പകൾ, കുടിശികകൾ എന്നിവയിൽ എല്ലാതരത്തിലുമുള്ള ജപ്തി നടപടികളും നിർത്തിവെക്കാൻ ഉത്തരവിട്ട് സർക്കാർ. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ജപ്തി നിരോധനം.

ഉത്തരവിൻ്റെ പകർപ്പ് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിക്കും ജില്ലാ കളക്ടർക്കും അയച്ചിട്ടുണ്ട്. 26.7. 24 ൽ ആണ് കേരള റവന്യു റിക്കവറി ഭേദഗതി നിയമം നിലവിൽ വന്നത്. ജപ്തി നടപടികൾ നീട്ടി വയ്ക്കുന്നതിനും മൊറട്ടോറിയം അനുവദിക്കുന്നതിനും തവണ അനുവദിക്കുന്നതിനും 2024 ലെ കേരള റവന്യു റിക്കവറി ഭേദഗതി നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *