NationalNews

ബെംഗളൂരു ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ പുനലൂർ സ്വദേശിക്ക് ദാരുണാന്ത്യം

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. പുനലൂർ സ്വദേശിയും അക്കൗണ്ടന്റുമായ സുജയ് പണിക്കർ (35) ആണ് അപകടത്തിൽ മരിച്ചത്. ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് കാർഡിയാക് ഐസിയുവിലുണ്ടായ തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്.

സുജയ്‌ രണ്ടാഴ്ചയായി ന്യുമോണിയ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇയാളുടെ മുറിയിലെ കിടക്കയ്ക്ക് മുകളിലാണ് ആദ്യം തീപടർന്നത്. തീപിടിത്തത്തെ തുടർന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ നഴ്സുമാരും മറ്റ് ജീവനക്കാരും ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല, കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *