CricketIPLSports

ടോസ് നേടിയ ഡൽഹി ക്യാപിറ്റൽ ബോളിംഗിനിറങ്ങി | IPL 2025

ടോസ് നേടിയ ഡൽഹി ക്യാപിറ്റൽ മുംബൈ ഇന്ത്യൻസിനെതിരെ ബോളിംഗ് തെരഞ്ഞെടുത്തു. സുപരിചതമല്ലാത്ത വിക്കറ്റ് ആയതിനാലാണ് ബോളിങ് ആദ്യം തെരഞ്ഞെടുത്തതെന്ന് ക്യാപ്റ്റൻ വ്യക്തമാക്കി. ഇരുടീമുകളിലും കഴിഞ്ഞ മത്സങ്ങളിൽ നിന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് കളിക്കിറങ്ങുന്നത്. സ്വന്തം കാണികളുടെ മികച്ച സപ്പോർട്ടും ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവും മുതലെടുക്കാൻ സാധിക്കുമെന്ന് അക്‌സർ പട്ടേൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

ഉയർന്ന റൺസുകളൊഴുകുന്ന ഡൽഹിയിലെ അരുൺ ജെയ്റ്റ് ലീ ഗ്രൗണ്ടിലാണ് മൽസരം നടക്കുന്നത്. രണ്ടിന്നിംഗ്സിലും കൂടി അഞ്ഞൂറിനു മുകളിൽ റൺസുകൾ പിറന്നാലും അത്ഭുമതമൊന്നുമല്ല ഇവിടെ. ഐ പി എൽ പതിനെട്ടാം സീസണിൽ ഇതുവരെ തോൽവിയറിയാത്ത ഏക ടീമാണ് ഡെൽഹി ക്യാപിറ്റൽസ്, മുബൈ ഇന്ത്യൻസ് വിജയിച്ചത് അഞ്ചിൽ രണ്ട് മൽസരങ്ങളിൽ മാത്രം.

പോയിന്റ് പട്ടികയിൽ ഡൽഹി ഒന്നാം സ്ഥാനത്തും മുംബൈ അവസാന സ്ഥാനത്തിനു ഒരു സ്ഥാനം മുന്നിലുമാണ്. കഴിഞ്ഞ രണ്ടു മൽസരങ്ങളിലും മുംബൈ വിജയത്തിനു തൊട്ടു മുന്നിലാണ് പൊരുതി വീണത്. ഇരു ടീമുകളും ഐ പി എല്ലിൽ ഇതുവരെ നേരിട്ട ഫലങ്ങൾ നോക്കുമ്പോൾ മുംബൈ അൽപം മുന്നിലാണ്, 19 വിജയങ്ങൾ അവർക്കുള്ളപ്പോൾ ഡൽഹിക്കുള്ളത് 16 വിജയങ്ങളാണ് എന്നിരുന്നാലും ഹോം ഗ്രൗണ്ടിൽ ഡൽഹിക്ക് മുബൈക്കെതിരെ 9 വിജയങ്ങളുണ്ട്.

മുംബൈ ഇന്ത്യൻസ് അവരുടെ മികച്ച കോമ്പിനേഷൻ കണ്ടെത്തുന്നതിനു വേണ്ടി, ഒരു പക്ഷേ അവരുടെ ബാറ്റിംഗ് ക്രമത്തിൽ ഒരു മാറ്റത്തിന് സാധ്യതയുണ്ട്. തിലക് വർമ്മയെ മൂന്നാം നമ്പരിലേക്ക് സ്ഥാനക്കയറ്റം നൽകിയേക്കാം, ഇത് വിൽ ജാക്‌സിന് പരീക്ഷണമാകും.