CrimeNationalNews

ചൂതാട്ടത്തില്‍ 7.5 ഏക്കര്‍ ഭൂമി നഷ്ടമായി; ഭാര്യയെ പണയംവെച്ച്‌ യുവാവ്

ലക്നൌ : ഉത്തർപ്രദേശിലെ രാംപൂരില്‍ ചൂതാട്ടത്തിനിടെ 7.5 ഏക്കർ ഭൂമി നഷ്ടമായ യുവാവ് ഭാര്യയെ പണയംവെച്ചന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ യുവാവ് സുഹൃത്തുക്കളെ അനുവദിച്ചു. അമ്മവീട്ടില്‍ പോയ യുവതി തിരിച്ചുവരാൻ വിസമ്മതിച്ചപ്പോള്‍ ക്രൂരമായി മർദിക്കുകയും വിരല്‍ ഒടിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

രാംപൂരിലെ ഷഹബാദ് പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. 2013ലാണ് ഇവർ വിവാഹിതനായത്. സ്ത്രീധനത്തിന്‍റെ പേരില്‍ ഭർത്താവും ഭർതൃപിതാവും പീഡിപ്പിച്ചെന്നും, ഭർത്താവ് മദ്യത്തിനും ചൂതാട്ടത്തിനും അടിമയാണെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

“അയാള്‍ എന്നെ വെള്ളം കുടിക്കാൻ പോലും അനുവദിച്ചില്ല, സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ എന്നെ മർദിച്ചു. അമ്മവീട്ടില്‍ പോയപ്പോള്‍ സുഹൃത്തുക്കളോടൊപ്പം വന്ന് വസ്ത്രങ്ങള്‍ വലിച്ചുകീറാൻ ശ്രമിച്ചു. ബഹളം കേട്ട് അയല്‍ക്കാർ വന്നപ്പോള്‍ അവർ ഓടിപ്പോയി. അവർ എന്നോട് എന്താണ് ചെയ്തതെന്ന് വിവരിക്കാൻ എനിക്ക് കഴിയില്ല. എല്ലാം കോടതിയില്‍ വെളിപ്പെടുത്തും” -യുവതി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *