
‘ഒടുവില്‍ കുറ്റസമ്മതം’, പേജര്‍ ആക്രമണത്തിന് ഉത്തരവിട്ടത് താനാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു
ലെബനന്‍; ഇസ്രായേലി എക്കാലത്തെയും വലിയ ആക്രമണമായ പേജര്‍- വോക്കി ടോക്കി ആക്രമണത്തിന് പിന്നില്‍ താന്‍ തന്നെയാണെന്ന് ഒടുവില്‍ സമ്മതിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഞായറാഴ്ച്ച നടന്ന ഒരു പൊതു സമ്മേള നത്തിലാണ് തെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. സെപ്തംബര്‍ പകുതിയോടെയാണ് സൂപ്പര്‍മാര്‍ക്കറ്റുകളിലും തെരുവുകളിലും ശവസംസ്‌കാര ചടങ്ങുകളിലും ഹിസ്ബുള്ള പ്രവര്‍ത്തകര്‍ ഉപയോഗിച്ച പേജറുകളും വോക്കി ടോക്കികളും തുടര്‍ച്ചയായി രണ്ട് ദിവസത്തോളം പൊട്ടിത്തെറിച്ചത്.
ആക്രമണത്തിന് പിന്നിലെ കറുത്ത കൈ ഇസ്രായേലിന്റേതാണെന്ന് ഹിസ്ബുള്ള പറഞ്ഞെങ്കിലും ഉത്തരവാദിത്വം ഇസ്രായേല്‍ ഏറ്റെടുത്തിരുന്നില്ല. ഈ ആക്രമണം താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടാണ് നടന്നതെന്നായിരുന്നു നെതന്യാഹുവിന്റെ തുറന്ന് പറച്ചില്‍. പേജര്‍ സ് ഫോടനത്തില്‍ ഏകദേശം 40 പേരെ കൊല്ലപ്പെടുകയും മൂവായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പേജറിലും വോക്കി ടോക്കികളിലും സ്‌ഫോടന വസ്തുക്കള്‍ ഉണ്ടായിരുന്നതിനാലാണ് അത് പൊട്ടിത്തെറിച്ചത്. അതിനാല്‍ തന്നെ വിമാനങ്ങളില്‍