Crime

76 വയസ്സുള്ള വയോധികയെ ബലാത്സംഗം ചെയ്തു; 25 വയസ്സുകാരനായ അയല്‍വാസി പിടിയില്‍

ആലപ്പുഴ: കായംകുളത്ത് എഴുപത്തിയാറ് വയസുള്ള വയോധികയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ഓച്ചിറ സ്വദേശി ഷഹനാസാണ് അറസ്റ്റിലായിരിക്കുന്നത്. 25 വയസുളള പ്രതി ഇന്നലെ രാത്രിയിലാണ് വയോധികയെ ബലാത്സംഗം ചെയ്തത്.

യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും ഇയാള്‍ക്കെതിരെ സമാനമായ പരാതി ഉണ്ടായിരുന്നു. ലഹരി വസ്തുക്കള്‍ അകത്ത് എത്തിയാല്‍ പ്രായമുള്ളവരെ പീഡിപ്പിക്കുകയെന്നത് ഇയാളുടെ സ്ഥിരം പതിവാണെന്ന് പൊലീസ് പറയുന്നു.

ഇന്ന് രാവിലെ വയോധികയെ അവശനിലയില്‍ കണ്ട നാട്ടുകാരാണ് പൊലിസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണവിഭാഗത്തില്‍ തുടരുന്നതിനാല്‍ വയോധികയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല.

സമാനമായ രീതിയില്‍ മറ്റൊരു വയോധികയെ പീഡിപ്പിച്ച കേസിലും പ്രതിയാണ് ഷഹനാസ്. ദിവസങ്ങള്‍ക്ക് മുമ്പ് കായംകുളത്ത് തന്നെയുളള വയോധികയ്ക്ക് നേരയാണ് അന്നും ആക്രമണമുണ്ടായത്. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും കൊടുംക്രൂരത ചെയ്തത്. കഞ്ചാവ് കേസിലടക്കം പ്രതിയാണ് ഷഹനാസ്.

Leave a Reply

Your email address will not be published. Required fields are marked *