Kerala Government News

പിണറായി കാലത്ത് ജീവനക്കാർക്ക് മറക്കാൻ കഴിയാത്ത നഷ്ടം: സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ

പിണറായി കാലത്ത് ജീവനക്കാർക്ക് മറക്കാൻ കഴിയാത്ത നഷ്ടമുണ്ടായെന്ന് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ. നഷ്ടങ്ങളുടെ നവകേരളം വഞ്ചനാ കാണ്ഡം എന്ന തലക്കെട്ടിൽ നിരവധി പോസ്റ്ററുകളും ആക്ഷൻ കൗൺസിൽ പുറത്തിറക്കിയിട്ടുണ്ട്.

ക്ഷാമബത്ത കുടിശികയാണ് അതിൽ പ്രധാനപ്പെട്ടത്. 18 ശതമാനം ക്ഷാമബത്തയാണ് നിലവിൽ കുടിശിക. 6 ഗഡുക്കളാണ് കുടിശിക. ഡി.എ നിഷേധത്തിൽ സർവ്വകാല റെക്കോർഡിലെത്തി പിണറായി സർക്കാർ എന്ന് ആക്ഷൻ കൗൺസിൽ വ്യക്തമാക്കുന്നു. ക്ഷാമബത്ത കുടിശിക മൂലം ജീവനക്കാർക്ക് അടിസ്ഥാന പെൻഷൻ്റെ തോത് അനുസരിച്ച് പ്രതിമാസം 4140 രൂപ മുതൽ 30024 രൂപ വരെയാണ്.

ലീവ് സറണ്ടറില്ലാത്ത 6 വർഷങ്ങളാണ് കടന്ന് പോയതെന്നും 6 മാസത്തെ ശമ്പളമാണ് ഈ ഇനത്തിൽ കവർന്നതെന്നും ആക്ഷൻ കൗൺസിൽ പറയുന്നു. ലീവ് സറണ്ടർ ഇനത്തിൽ മാത്രം ജീവനക്കാർക്ക് നഷ്ടം 167513 രൂപ മുതൽ 969232 രൂപ വരെയാണ്.പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശിക ഇനത്തിൽ 41480 രൂപ മുതൽ 291840 രൂപ വരെ ജീവനക്കാർക്ക് സർക്കാർ നൽകാനുണ്ട്.

പങ്കാളിത്ത പെൻഷൻ ജീവനക്കാരെ പണയപ്പെടുത്തി സർക്കാർ കടമെടുത്തെന്നും ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തുന്നു. സർക്കാർ വിഹിതം 14 ശതമാനം ഉയർത്തിയില്ല. ഡിസി ആർ ജിയും കുടുംബ പെൻഷനും അനുവദിച്ചില്ല. ആശ്വാസ ധനം പൂർണ്ണ ശമ്പളത്തിന് പകരം അടിസ്ഥാന ശമ്പളത്തിന്റെ 30 ശതമാനം ആക്കി വെട്ടിക്കുറച്ചതും പിണറായി സർക്കാരാണ്.

ജീവനക്കാരുടെ നഷ്ടത്തെക്കുറിച്ച് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ പുറത്തിറക്കിയ പോസ്റ്റർ
ജീവനക്കാരുടെ നഷ്ടത്തെക്കുറിച്ച് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ പുറത്തിറക്കിയ പോസ്റ്റർ
ജീവനക്കാരുടെ നഷ്ടത്തെക്കുറിച്ച് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ പുറത്തിറക്കിയ പോസ്റ്റർ