Sports

എല്ലാ ഇവൻ്റുകളിലും ഞാൻ എൻ്റെ മെഡലുകൾ ധരിക്കും: മനു ഭേക്കർ

2024 ലെ പാരീസ് ഒളിമ്പിക്‌സിൽ രണ്ട് വെങ്കല മെഡലുകൾ നേടിയ മനു ഭേക്കർ , ഒരു സീസണിൽ ഒന്നിലധികം മെഡലുകൾ നേടുന്ന ആദ്യത്തെ സ്വതന്ത്ര ഇന്ത്യൻ അത്‌ലറ്റായിരുന്നു. എന്നാൽ പാരീസ് ഒളിമ്പിക്‌സിൽ നേടിയ മെഡലുകൾ തുടർച്ചയായി പരിപാടികളിലേക്ക് കൊണ്ടുപോകുന്നതിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ മനു ഭേക്കറിനെതിരെ നിരവധി ട്രോളുകൾ വന്നിരുന്നു. ഈ ട്രോളുകളോട് പ്രതികരിച്ചുകൊണ്ട് ഭേക്കർ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.

“2024ലെ പാരീസ് ഒളിമ്പിക്‌സിൽ ഞാൻ നേടിയ രണ്ട് വെങ്കല മെഡലുകൾ ഇന്ത്യയുടേതാണെന്നും, ഏതെങ്കിലും പരിപാടിക്ക് എന്നെ ക്ഷണിക്കുകയും ഈ മെഡലുകൾ കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്യുമ്പോൾ, ഞാൻ അത് അഭിമാനത്തോടെ ചെയ്യുന്നു. എൻ്റെ മനോഹരമായ യാത്ര പങ്കിടാനുള്ള എൻ്റെ മാർഗമാണിത്” ഭേക്കർ കൂട്ടിച്ചേർത്തു.

താരം മെഡലുമായി നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതോടെ വൈറലാകുകയും ഇതുവരെ 1.3 മില്യണിലധികം വ്യൂസ് നേടുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *