CrimeWorld

അമേരിക്കയില്‍ അമ്മയെ കൊന്ന് പാകം ചെയ്ത് ഭക്ഷിച്ച ‘നരഭോജി’ യുവതി അറസ്റ്റില്‍

അമേരിക്ക; അമേരിക്കയില്‍ അമ്മയെ കൊലപ്പെടുത്തി പാകം ചെയ്ത് കഴിച്ച യുവതിയെ അറസ്റ്റു ചെയ്തു. 32 കാരിയായ ടോറിലീന മേ ഫീല്‍ഡ്‌സ് എന്ന നരഭോജി യുവതിയാണ് തന്‍രെ അമ്മയെ കൊന്ന് തിന്നത്. ഇന്ന് രാവിലെ വീട്ടിലെത്തിയ ജോലിക്കാരി വീട്ടുടമസ്ഥനെ കാണാതെ അന്വേഷിക്കുകയും തുടര്‍ന്ന് വീടിന്റെ പരിസരത്ത് നോക്കിയപ്പോള്‍ ഒരു മൃതദേഹം കിടക്കുന്നത് കാണുകയും ചെയ്തു. അപ്പോള്‍ തന്നെ ജോലിക്കാരി പോലീസിനെ വിളിക്കുകയും അവരെത്തുകയും ചെയ്തു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കൂടുതല്‍ പരിശോധിച്ചപ്പോള്‍ രക്തം പുരണ്ട മെത്തയും കണ്ടെത്തി.

വീടിന്റെ പുറകുവശത്തേക്ക് വലിച്ചെറിയപ്പെട്ട നിലയിലായിരുന്നു മെത്ത. പോലീസ് വീട് പരിശോധനയ്ക്കായി എത്തിയെങ്കിലും യുവതി വീട് തുറക്കാനോ അന്വേഷണവുമായി സഹകരിക്കാനോ തയ്യാറായില്ല. പിന്നീട് തെരച്ചിലിനായി വാറണ്ടുണ്ടെന്ന വെളിപ്പെടുത്തിയ പോലീസുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് താനാണ് അമ്മയെ കൊന്നതെന്നും കുത്തിയും വെടിവെച്ചുമാണ് അമ്മയെ കൊലപ്പെടുത്തിയതെന്നും യുവതി വ്യക്തമാക്കിയത്.

യുവതി മയക്കുമരുന്നിനടിമയാണെന്നും വീട്ടില്‍ ചെന്നപ്പോഴും ലഹരിയില്‍ തന്നെ ആയിരുന്നുവെന്നും പോലീസ് പറഞ്ഞു. വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയ മെത്തയില്‍ യുവതി അമ്മയുടെ ശരീരഭാഗങ്ങള്‍ നിറച്ചു വെച്ചിരുന്നുവെന്നും അടുപ്പില്‍ പാകം ചെയ്തുവെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ഒരു പാത്രത്തില്‍ നിന്ന് കുറച്ച് ശരീരഭാഗങ്ങളും ലഭിച്ചിരുന്നുവെന്നും കേസില്‍ ബ്ലാക്ക് മാജിക്ക് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. സ്വ്ന്തം നായയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടു ത്തിയെന്ന മറ്റൊരു കേസിലും ഇവര്‍ പ്രതിയാണ്. നിലവില്‍ യുവതിയെ ഡിറ്റന്‍ഷന്‍ സെന്ററില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *