InternationalNews

സുരക്ഷയ്ക്കായ് മകളുടെ തലയിൽ സിസിടിവി സ്ഥാപിച്ച് പിതാവ്; അച്ഛൻ്റെ കരുതൽ കണ്ട് അമ്പരന്ന് ലോകം

കറാച്ചി: കുട്ടികളുടെ സുരക്ഷയ്‌ക്കായി പലതും ചെയ്യുന്നവരാണ് ഓരോ മാതാപിതാക്കളും. അവരുടെ അവകാശങ്ങളിൽ കടന്നുകയറാതെ അവർക്ക് യാതൊരുവിധ കുഴപ്പങ്ങളും വരാതെ കാത്തുപരിപാലിക്കാൻ സാധ്യമയതൊക്കെ ചെയ്യും. എന്നാൽ മകളുടെ സുരക്ഷയ്‌ക്കായി തലയിൽ സിസിടിവി ക്യാമറ വച്ചൊരു അതിബുദ്ധിമാനായ പിതാവുണ്ട്, അങ്ങ് പാകിസ്താനിലെ കറാച്ചിയിൽ..!

കറാച്ചിയിലാണ് സംഭവം. എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, ആർക്കൊപ്പം സഞ്ചരിക്കുന്നു എന്ന് തുടങ്ങി സർവകാര്യങ്ങളും അറിയാനാണ് പിതാവ് ഇത്തരത്തിൽ‌ സിസിടിവി ക്യാമറ സ്ഥാപിച്ചതെന്ന് യുവതി പറയുന്നു. എക്സിൽ ഇതിൻ്റെ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പിതാവിൻ്റെ ഈ നടപടിയെ എതിർത്തോ എന്ന് ആരാഞ്ഞപ്പോൾ ഇല്ലെന്നാണ് പെൺകുട്ടി പറഞ്ഞത്.

സിസിടിവി തനിക്ക് സുരക്ഷ നൽകുന്നുണ്ടെന്നും പിതാവാണ് സംരക്ഷകനെന്നും പെൺകുട്ടി തുറന്ന് സമ്മതിക്കുന്നുമുണ്ട്. കറാച്ചിയിൽ നടക്കുന്ന ഭീകരമായ സംഭവങ്ങൾ, അപകടങ്ങൾ, കൊലപാതകം, ആക്രമണം തുടങ്ങിയവയിൽ നിന്ന് മകളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നാണ് പിതാവ് പറയുന്നത്. എന്നാൽ ഒരാളുടെ അവകാശങ്ങളിലേക്കുള്ള കടന്നു കയറ്റമല്ലേ ഇത്തരം പ്രവൃത്തികളെന്നാണ് ഉപയോക്തക്കൾ പറയുന്നത്.

സോഷ്യൽ മീഡിയയിലൂടെ കമൻ്റ് ബോക്സിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് വരുന്നത്. പിതാവിൻ്റെ രാജകുമാരിയെ കിരീടമണിയിച്ചതാണ് ഇതെന്നാണ് ഒരാൾ എഴുതിയത്. പാകിസ്താൻ്റെ ദയനീയാസവസ്ഥ ലോകമറിയട്ടെ എന്നാണ് മറ്റൊരാൾ കുറിച്ചത്. പാകിസ്താനിൽ മാത്രമാകും ഇത്രയേറെ സുരക്ഷ​യും സംര​ക്ഷണവും മക്കൾക്ക് കൊടുക്കുന്നതെന്നും ഉപയോക്താക്കൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *