KeralaNewsPolitics

കരുത്ത് കാട്ടി രാഹുൽ ; നാമനിര്‍ദേശ പത്രിക സമർപ്പിച്ചു

പാലക്കാട് : നാമനിര്‍ദേശ പത്രിക സമർപ്പിച്ച് പാലക്കാട് യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം റോഡ് ഷോ നടത്തിയാണ് പത്രിക സമർപ്പണത്തിന് രാഹുലെത്തിയത്. നജീബ് കാന്തപുരം, ഷാഫി പറമ്പിൽ, പി സി വിശ്വനാഥ്‌, വി കെ ശ്രീകണ്ഠൻ തുടങ്ങിയ നേതാക്കളും റോഡ് ഷോയിൽ പങ്കെടുത്തു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായതു മുതൽ കേൾക്കുന്ന ഒരു വിമർശനം പാലക്കാട്ടുകാരൻ അല്ലെന്നതാണ്. എന്നാൽ വിമർശകരുടെ വായടപ്പിച്ചു കൊണ്ട് പാലക്കാട് ഫ്ലാറ്റ് എടുത്ത് താമസം മാറിയിരിക്കുകയാണ് രാഹുൽ. ഇന്ന് രാവിലെ പുതിയ ഫ്ലാറ്റിന്റെ പാല് കാച്ചലും കഴിഞ്ഞു. രാഹുലിന്റെ അമ്മയും സഹോദരിയും മറ്റ് കുടുംബാംഗങ്ങളുമെല്ലാം ഫ്ലാറ്റിലെത്തിയിരുന്നു. രാഹുലിന്റെ അമ്മയാണ് പുതിയ വീടിന്റെ പാല് കാച്ചൽ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *