KeralaNews

നടന്മാർക്കെതിരെ നൽകിയ പീഡന പരാതിയിൽ സർക്കാർ പിന്തുണയില്ല; നടി കേസ് പിൻവലിക്കും

എറണാകുളം: നടന്മാർക്കെതിരെ നൽകിയ പീഡന പരാതിയിൽ സർക്കാർ പിന്തുണയില്ല. കേസുമായി മുന്നോട്ട് പോകുന്നതിനോട് മടിച്ച് നടി. സർക്കാർ പിൻതുണയില്ലെന്ന് ചൂണ്ടി കാണിച്ച് നടന്മാർക്കെതിരെ ഉന്നയിച്ച പീഡന പരാതികളില്‍ നിന്ന് പിന്‍മാറുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി. എംഎല്‍എ മുകേഷ് അടക്കമുളള നടന്മാര്‍ക്കെതിരേ ഉന്നയിച്ച ആരോപണങ്ങളും പരാതികളുമാണ് പിൻവലിക്കുന്നത്.

നടന്മാരായ എം മുകേഷ് എംഎല്‍എ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവര്‍ക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഇതിന്റെ അടിസ്ഥാലത്തിലായിരുന്നു കേസ്. എന്നാൽ ഇപ്പോൾ ഈ കേസുകളിൽ നിന്ന് പിന്മാറിയിരിക്കുകയാണ് നടി.

കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടന്‍ ഇമെയില്‍ അയക്കുമെന്നും നടി പറഞ്ഞു. തനിക്ക് സര്‍ക്കാരില്‍ നിന്നോ മാധ്യമങ്ങളില്‍ നിന്നോ പിന്തുണ കിട്ടിയില്ലെന്നും അതുകൊണ്ടാണ് പരാതി പിന്‍വലിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. സംസ്ഥാനത്ത് വന്‍ വിവാദമായ സംഭവത്തില്‍ നിന്നുമാണ് നടി ഇപ്പോള്‍ പിന്നോക്കം പോയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *