
ശാലീന സുന്ദരിയായ സംവൃത സുനിലിനെ കാലമെത്ര കഴിഞ്ഞാലും മലയാളികൾ മറക്കില്ല. 2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമ ലോകത്തേക്ക് കാലെടുത്തു വയ്ക്കുന്നത്. അമ്പതിനടുത്ത് സിനിമകളിൽ അഭിനയിച്ച താരം വിവാഹ ശേഷം കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയാണ്.

നിരവധി സിനിമകളിൽ സംവൃത അഭിനയിച്ചിട്ടുണ്ടെങ്കിലും ഒന്നിലും മാന്യമല്ലാത്ത വേഷമോ ഗ്ലാമറസ് റോളോ ചെയ്തിട്ടില്ല. ഒരു കോടി രൂപ തന്നാലും ഗ്ലാമർ വേഷം ചെയ്യില്ലെന്ന് അങ്ങനൊരു നടിക്ക് നിർബന്ധം പിടിക്കാൻ പറ്റുമോ? ചിലപ്പോഴെങ്കിലും കഥാപാത്രത്തിന് വേണ്ടിയെങ്കിലും ഗ്ലാമർ വേഷം ചെയ്യേണ്ടി വരില്ലേ..? എന്ന ചോദ്യം താരത്തോട് മുൻപൊരിക്കൽ ഒരു അവതാരിക ചോദിച്ചിരുന്നു. അതിന് സംവൃത സുനിൽ നൽകിയ മറുപടി ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണ്.

“ഒരിക്കലും എളുപ്പമുള്ള കാര്യമല്ല ഇങ്ങനൊരു തീരുമാനം എടുക്കുന്ന എന്നത്. ഇങ്ങനെ നമ്മൾ പറയുന്നതുകൊണ്ട് നമുക്ക് ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടേക്കും. ഒരുപാട് ഫെയിം നഷ്ടപ്പെടാം. മോണിറ്ററി ബെനിഫിറ്റ് നഷ്ടമാണ്. അങ്ങനെ ഒരുപാട് നഷ്ടമുണ്ട്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഇതിൽ എല്ലാത്തിലുമുപരി എന്റെ മനസിന്റെ സന്തോഷവും സമാധാനവുമാണ് വലുത്. അതുകൊണ്ട് തന്നെ അത് നഷ്ടപ്പെടുത്തികൊണ്ട് ഒരു പബ്ലിസിറ്റിയോ ഫെയിമോ ഒരു സൂപ്പർ സ്റ്റാർ പദവിയോ എനിക്ക് വേണ്ടെന്നും സംവൃത സുനിൽ പറയുന്നു”.