
ന്യൂഡൽഹി: ജമ്മു കശ്മീരിലെ കുപ്വാര, ബാരാമുള്ള, ഉറി, പൂഞ്ച്, മെൻധാർ, രജൗരി മേഖലകളിൽ നിയന്ത്രണ രേഖയിൽ (എൽഒസി) പാകിസ്ഥാൻ പ്രകോപനമില്ലാതെ മോർട്ടാറുകളും വലിയ കാലിബർ പീരങ്കികളും ഉപയോഗിച്ചുള്ള വെടിവയ്പ്പിന്റെ തീവ്രത വർദ്ധിപ്പിച്ചിരിക്കുകയാണെന്ന് വിംഗ് കമാൻഡർ വ്യോമിക സിംഗ് അറിയിച്ചു. പാകിസ്ഥാന്റെ വെടിവയ്പ്പിൽ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടെ 16 നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെട്ടു.
പാകിസ്താനിൽ നിന്നുള്ള മോർട്ടാർ, പീരങ്കി വെടിവയ്പ്പ് തടയുന്നതിന് ഇന്ത്യക്ക് പ്രതികരിക്കേണ്ടിവന്നു. പാകിസ്താൻ സൈന്യം ഇത് മാനിക്കുകയാണെങ്കിൽ, സംഘർഷം വർദ്ധിപ്പിക്കില്ലെന്ന തങ്ങളുടെ പ്രതിബദ്ധത ഇന്ത്യൻ സായുധ സേന ആവർത്തിക്കുന്നുവെന്നും വിംഗ് കമാൻഡർ വ്യോമിക സിംഗ് വ്യക്തമാക്കി.