Kerala

ഓണസമ്മാനം: കേരളത്തിൽ 1000 4ജി ടവറുകളുമായി ബി എസ് എൻ എൽ

രാജ്യവ്യാപകമായി ബി എസ് എൻ എൽ 4ജി സേവനങ്ങൾ നടപ്പാക്കുന്നതിനിടെ കേരളത്തിന് പ്രത്യേക ഓണസമ്മാനമായി 1000 4ജി ടവറുകൾ സ്ഥാപിച്ചതായി ടെലികോം മന്ത്രാലയം അറിയിച്ചു. കേരളത്തിൽ 1000 4ജി ടവറുകൾ പൂർത്തിയാക്കിയെന്ന വിവരം ഔദ്യോഗിക എക്‌സ് പേജിലൂടെ ടെലികോം മന്ത്രാലയം പങ്കുവച്ചിരിക്കുന്നു.

ഈ ആഘോഷത്തിന്‍റെ ഭാഗമായി ടവറുകള്‍ സ്ഥാപിച്ചതിന്റെ നേട്ടം കേക്ക് മുറിച്ചു ആഘോഷിക്കുന്ന ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു.സ്വകാര്യ ടെലികോം സര്‍വീസുകള്‍ താരിഫ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയത് ബിഎസ്എന്‍എല്ലിന് ഗുണം ചെയ്തിരുന്നു. ഉപഭോക്താക്കള്‍ കൂട്ടത്തോടെ ബിഎസ്എന്‍എല്ലിലേക്ക് മാറാന്‍ സ്വകാര്യ ടെലികോം സര്‍വീസുകളുടെ നിരക്ക് വര്‍ദ്ധന കാരണമായിരുന്നു.

തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബി എസ് എൻ എൽ 4ജി സേവനങ്ങൾ വിപുലീകരിക്കുന്നത്. പക്ഷേ, ഇതുവരെ എത്ര സൈറ്റുകൾ 4ജിയിലേക്ക് മാറിയെന്ന് വ്യക്തമായ കണക്കുകൾ ബിഎസ്എൻഎല്‍ പുറത്തുവിട്ടിട്ടില്ല. ഒരു ലക്ഷത്തോളം 4ജി സൈറ്റുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യം ബി എസ് എൻ എൽ മുമ്പ് പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *