CinemaNewsSocial Media

ശങ്കറിന്റെ മകളാണോ ഇത് ? അദിതിയുടെ പുതിയ ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യൻ സംവിധായകൻ ശങ്കറിനെ അറിയാത്തവരുണ്ടാകില്ല. ഒന്നിനൊന്ന് മികച്ച സിനിമകളാണ് അദ്ദേഹത്തിൽ നിന്നും പിറന്നിട്ടുള്ളത്. എന്നാൽ കുറച്ചു വർഷങ്ങളായി അദ്ദേഹത്തിന് ഹിറ്റുകളൊന്നും സമ്മാനിക്കാനായിട്ടില്ലെങ്കിലും അദ്ദേഹം വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. അച്ഛന്റെ പാത പിന്തുടർന്ന് ഇളയ മകളും ചലച്ചിത്ര ലോകത്തേക്ക് കാലെടുത്ത് വച്ചിരുന്നു. എന്നാൽ സംവിധായിക ആയിട്ടല്ല അഭിനേത്രി ആയിട്ടാണെന്ന് മാത്രം.

ഇപ്പോഴിതാ, അദിതി ശങ്കറിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഫീലിങ് ഫ്ലവറി എന്ന അടിക്കുറിപ്പോടെയാണ്‌ താരപുത്രി പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പേസ്റ്റൽ പിങ്ക് നിറത്തിലുള്ള ​ഗൗണിൽ അതീവ സുന്ദരിയായാണ് അദിതിയെ കാണാൻ കഴിയുക. ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, ഇതുവരെ മൂന്ന് സിനിമകളാണ് താരപുത്രി അഭിനയിച്ചത്. കാർത്തി നായകനായെത്തിയ വീരുമൻ വലിയ വിജയമായില്ലെങ്കിലും അദിതിക്ക് നല്ല സ്വീകാര്യത ലഭിച്ചിരുന്നു. ശിവകാർത്തികേയൻ നായകനായ മാവീരനായിരുന്നു പിന്നീട് അദിതി അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ. നേസിപ്പായ എന്നൊരു സിനിമ കൂടി നടി അഭിനയിച്ച് കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *