KeralaNews

ഇനി വരാൻ പോകുന്നത് കൊടും വരൾച്ച; 6 ജില്ലകളിൽ ഇന്ന് ‘വൈറ്റ്’ അലേര്‍ട്ട്

തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനത്തെ ചെറുതായി കാണരുത് എന്ന് വിവരമുള്ളവർ പണ്ടേ പറയുന്നതാണ്. പ്രകൃതി നശീകരണത്തിൻ്റെ അന്തരഫലങ്ങൾ ഒക്കെ അതൊക്കെ ഏതോ കാലത്ത് വരാൻ പോകുന്നതല്ല എന്ന് വിചാരിച്ചിരുന്നവർ പോലും നെഞ്ചത്ത് കൈവെക്കുന്ന അവസ്ഥയാണുള്ളത്. ഒന്നുകിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചാലും വരുന്ന കൊടും മഴ, അല്ലെങ്കിൽ സൂര്യാഘാതം വരുത്തുന്ന കൊടും ചൂട് എന്നാണ് ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥ.

ഇന്ത്യയിലും കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. മൺസൂൺ സീസൺ അവസാനിക്കാൻ തുടങ്ങുന്നതിൻ്റെ സൂചനകൾ നൽ‌കിക്കൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള കാലാവസ്ഥാ പ്രവചനം വന്നു. സെപ്തംബർ 20ന് ആറ് ജില്ലകളിൽ വൈറ്റ് വാണിങ് ആണ് കാലാവസ്ഥാ വകുപ്പ് തരുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നി ജില്ലകളിലാണ് നാളെ വൈറ്റ് വാണിംങ് പ്രവചിക്കപ്പെടുന്നത്.

ഇന്ത്യയിൽ കഴിഞ്ഞ 7 ദശകങ്ങളിലെ ഏറ്റവും കടുത്ത ചൂടുള്ള ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളാണ് കടന്നു പോയതെന്ന് പുതുതായി പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. Climate Change: June-August 2024 എന്ന ഈ പഠനം സെപ്തംബർ 18നാണ് പ്രസിദ്ധീകരിച്ചത്.

കാലവർഷം കഴിയും മുമ്പു തന്നെ കേരളത്തില്‍ അനുഭവപ്പെടുന്ന വരണ്ട കാലാവസ്ഥ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത് . അടുത്ത അഞ്ചുദിവസത്തേക്ക് നിരവധി ജില്ലകളിൽ വരണ്ട കാലാവസ്ഥയായിരിക്കും. പത്തനംതിട്ട പോലുള്ള ജില്ലകളിൽ തുടർച്ചയായി വൈറ്റ് വാണിങ് (വരണ്ട കാലാവസ്ഥ) ആണ് പ്രവചിക്കപ്പെടുന്നത്.

കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠനം നടത്തിയ സംഘത്തിലൊരാളായ ആൻഡ്ര്യൂ പേഷിങ് പറയുന്നത് പ്രകാരം “ഒരു ദശലക്ഷത്തോളം ആളുകൾ കഴിഞ്ഞ വേനലിൽ അപകടകരമായ തോതിൽ ചൂടിനെ നേരിട്ടിട്ടുണ്ട്”. ഈ സ്ഥിതി ഇനിയും രൂക്ഷമാകുമെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത് . ജനങ്ങൾ കൽക്കരിയും ഭൗമ ഇന്ധനങ്ങളും കത്തിക്കുന്നത് അവസാനിക്കുന്നതു വരെ ഈ താപവർദ്ധന തുടർന്നു കൊണ്ടിരിക്കും എന്നും അദ്ദേഹം തുറന്നു പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *