CinemaNews

സൽമാൻ ഖാന് പിന്നാലെ കിംഗ് ഖാനും വധഭീഷണി; വൈ പ്ലസ് സുരക്ഷ

ബോളിവുഡ് നടൻ സൽമാൻ ഖാന് പിന്നാലെ കിംഗ് ഖാനും വധഭീഷണി. സംഭവത്തിൽ മുംബൈ പോലീസ് കേസ് എടുത്തു. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്‌പുരിൽ നിന്നായിരുന്നു കോൾ. വ്യാഴാഴ്ച രാവിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് ഷാറുഖ് ഖാനെ വധിക്കാതിരിക്കാൻ 50 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ട് കോൾ വന്നത്.

നേരത്തെ കഴിഞ്ഞ മാസവും താരത്തിനെതിരെ വധഭീഷണി ഫോൺ കോളെത്തിയിരുന്നു . ഇതേ തുടർന്ന് ഷാറൂഖ് ഖാന് മുംബൈ പോലീസ് വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തി. താരത്തിന്റെ സുരക്ഷക്കായി ആറ് സായുധ സേനാംഗങ്ങളെ സദാസമയവും നിയോഗിക്കും.

ഷാറുഖ് ഖാനെ വധിക്കുമെന്നും വധിക്കാതിരിക്കണമെങ്കിൽ 50 ലക്ഷം രൂപ നൽകണം എന്നുമായിരുന്നു ആവശ്യം. ഫൈസൽ എന്നയാളുടെ ഫോൺ നമ്പറിൽ നിന്നാണ് ഭീഷണി വന്നതെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് കണ്ടെത്തി. എന്നാൽ തന്റെ ഫോൺ ഒരാഴ്ച മുമ്പ് കളവ് പോയെന്നും ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അഭിഭാഷകൻ കൂടിയായ ഫൈസൽ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുംബൈ പോലീസ് ഇയാളോട് ആവശ്യമുയർത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *