
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ഇന്ന് 2 സൂപ്പർ മൽസരങ്ങൾ . ഡെൽഹി ക്യാപിറ്റൽസിനെ തിരെ സൺ റെസേഴ്സ് ഹൈദരാബാദ് മൽസരിക്കുമ്പോൾ ചെന്നൈയ്ക്കെതിരെ രാജസ്ഥാൻ റോയൽസിറങ്ങും.
വിശാഖപട്ടണത്തിൽ വച്ചു നടക്കുന്ന ആദ്യ മൽസരം വൈകിട്ട് 3:30 നു സൺ റൈസേഴ്സ് ഹൈദരാബാദിനെ ഡെൽഹി ക്യാപിറ്റൽസ് നേരിടും. കെ എൽ രാഹുൽ ഇന്നത്തെ മൽസരത്തിൽ ഡൽഹിക്കു വേണ്ടിയിറങ്ങുമ്പോൾ ഏതു പൊസിഷനിലായിരിക്കും ബാറ്റ് ചെയ്യുക എന്ന കാര്യം തീരുമാനമായിട്ടില്ല.
രണ്ടാം വിജയത്തിനായി ഇറങ്ങുന്ന അക്ഷർ പട്ടേലിൻ്റെ നേതൃത്വത്തിലുള്ള ഡെൽഹിക്ക് ലക്ന വിനെതിരെ ആദ്യ വിജയം നേടിയത് കൂടുതൽ കരുത്തു പകരുന്നു. മിച്ചൽ സ്റ്റാർക്, കുൽദീപ് യാദവ്, മുകേഷ് കുമാർ ഉൾപ്പെടുന്ന ഡൽഹി ബോളിംഗ് നിര ശക്തമായതാണ്. ബാറ്റിംഗിൽ ഫാഫ് ഡു പ്ലെസിസ്, കെ എൽ രാഹുൽ, സ്റ്റബ്സ്സ് എന്നിവർ അണിനിരക്കും.
ട്രാവിസ് ഹെഡ് നയിക്കുന്ന ബാറ്റിംഗ് നിരയിൽ ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസ്സൻ, അഭിഷേക് ശർമ്മ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ സൺറൈസേഴ്സിൻ്റെ തുറുപ്പു ചീട്ടുകളാണ്. ക്യാപ്റ്റൻ പാറ്റ് കസിൻസ്, മുഹമ്മദ് ഷമി, ആദം സാംബ എന്നിവരടങ്ങുന്ന ബോളിംഗ് നിരയ്ക്ക് ഡെൽഹി ബാറ്റർമാർക്കെതിരെ ശക്തമായ വെല്ലുവിളി ഉയർത്തിനാകും.