National

ജവാന്മാരുടെ ധീരത അചഞ്ചലമാണ്. എത്ര പ്രശംസിച്ചാലും മതിയാവില്ലെന്ന് പ്രധാനമന്ത്രി

ഗുജറാത്ത്; ഇന്ത്യന്‍ മണ്ണ് ഒരിഞ്ച് പോലും മറ്റാര്‍ക്കും വിട്ടുനല്‍കില്ലെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി. അതുകൊണ്ടാണ് നമ്മുടെ സായുധ സേനയുടെ നിശ്ചയദാര്‍ഢ്യവുമായി നമ്മുടെ നയങ്ങള്‍ യോജിക്കുന്നത്. സൈനികരുടെ ദൃഡ നിശ്ചയത്തിലും അര്‍പ്പണത്തിലുമാണ് ഞങ്ങള്‍ വിശ്വാസം അര്‍പ്പിക്കുന്നത്. ഗുജറാത്തിലെ കച്ചില്‍ ദീപാവലി ദിനത്തില്‍ സൈനികര്‍ക്കൊപ്പം നടത്തിയ ആഘോഷവേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജവാന്മാരുടെ ധീരത അചഞ്ചലമാണ്. അത് എത്ര പ്രശംസിച്ചാലും മതിയാവില്ല. നിങ്ങളെ കാണുമ്പോള്‍ ഇന്ത്യ ഏറെ സുരക്ഷിതത്വവും സമാധാനവുമാണെന്ന് മനസിലാകുന്നു. ഇന്ന് ഇന്ത്യ സ്വന്തമായി അന്തര്‍വാഹിനി നിര്‍മ്മിക്കുന്നു. ഇന്ന് നമ്മുടെ തേജസ് യുദ്ധവിമാനം വ്യോമസേനയുടെ ശക്തിയായി മാറുകയാണ്. ഇന്ത്യ ഇന്ന് ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി അറിയപ്പെടുന്നു. ഇന്ത്യ ലോകത്തിലെ പല രാജ്യങ്ങളിലേക്കും പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്നുവെന്നും ഇന്ത്യ എല്ലായിടത്തും മുന്നേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *