
സ്വാശ്രയ കോളജ് വിരുദ്ധ സമരത്തിനിടെ വെടിയേറ്റ് കിടപ്പിലായ സിപിഎം പ്രവര്ത്തകന് പുഷ്പന് കഴിഞ്ഞയാഴ്ചയാണ് അന്തരിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജീവിച്ചിരുന്ന രക്തസാക്ഷി എന്നായിരുന്നു പുഷ്പൻ ജീവിച്ചിരുന്ന സമയത്ത് കമ്മ്യൂണിസ്റ്റുകാർ പറഞ്ഞിരുന്നത്. കേരളത്തിൽ സ്വാശ്രയ കോളേജുകൾ തുടങ്ങുന്നതിനെതിരായി എസ് എഫ് ഐയും ഡി വൈ എഫ് ഐയും എടുത്ത നിലപാടിന് മുന്നിൽ പോരാടിയ വ്യക്തിയാണ് പുഷ്പൻ.
എന്നാൽ കാലം മാറിയപ്പോള്‍ സ്വാശ്രയ സ്ഥാപനങ്ങളോടുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയവും മാറി. അതിനാൽ തന്നെ ഇടതുപക്ഷം പറഞ്ഞ ആദർശവും നേരും എവിടെയാണെന്നാണ് മാത്യു കുഴൽനാടൻ സഭയിൽ ഇന്ന് ചോദിച്ചത്. കാരണം പുഷ്പൻ വീണു കിടക്കുമ്പോഴാണ് പിണറായി വിജയന്റെ മകനെയും മകളെയും സ്വാശ്രയ കോളജില്‍ ചേർത്ത് പഠിപ്പിച്ചത്. ഇതാണോ ഇടതിന്റെ നേരെന്നാണ് മാത്യു കുഴൽനാടൻ ചോദിക്കുന്നത്. മാത്യു കുഴൽനാടന്റെ വാക്കുകൾ കേൾക്കാൻ മുകളിൽ കാണുന്ന വിഡിയോയിൽ ക്ലിക്ക് ചെയ്യുക.