
ശബരിമല സ്പെഷ്യല്‍ വന്ദേഭാരത് അനുവദിച്ചു; ടിക്കറ്റ് ബുക്കിങ് 14ാം തീയതി മുതല്‍
തിരുവനന്തപുരം: ശബരിമല യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് സ്പെഷല്‍ വന്ദേ ഭാരത് അനുവദിച്ചു. ചെന്നൈ-കോട്ടയം റൂട്ടിലാണ് വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 24 വരെ നാല് സര്‍വീസുകളാണ് അനുവദിച്ചിരിക്കുന്നത്. (Sabarimala special vande bharat trains)
ചെന്നൈയില്‍ നിന്ന് രാവിലെ 8.30ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 7.20നു കോട്ടയത്തെത്തും. കോട്ടയത്ത് നിന്ന് രാത്രി ഒന്പതിനു ട്രെയിന്‍ പുറപ്പെടും. ശബരിമലയിലേക്കുള്ള തിരക്ക് കണക്കിലെടുത്താണ് സ്പെഷല്‍ സര്‍വീസ് അനുവദിച്ചിരിക്കുന്നത്.
നമ്പര്‍ 06151 എം.ജി.ആര് ചെന്നൈ സെന്‍ട്രല്‍ – കോട്ടയം വന്ദേ ഭാരത് സ്പെഷ്യല്‍ രാവിലെ 4.30- ന് എം.ജി.ആര്. ചെന്നൈ സെന്‍ട്രലില്‍നിന്ന് യാത്ര തിരിച്ച് അന്നേ ദിവസം വൈകിട്ട് 4.15ന് കോട്ടയത്ത് എത്തിച്ചേരും. ഡിസംബര്‍ 15, 17, 22, 24 തീയതികളില്‍ ചെന്നൈ- കോട്ടയം പ്രത്യേക വന്ദേഭാരത് സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്.
നമ്പര്‍ 06152 കോട്ടയം- ചെന്നൈ സെന്‍ട്രല്‍ വന്ദേഭാരത് സ്പെഷ്യല്‍ ട്രെയിന്‍ കോട്ടയത്ത് നിന്ന് രാവിലെ 4.40-ന് യാത്ര പുറപ്പെടും. വൈകിട്ട് 5.15-ന് ചെന്നൈയിലെത്തിച്ചേരും. ഡിസംബര്‍ 16, 18, 23, 25 തീയതികളില്‍ ഈ സര്‍വീസ് ഉണ്ടാകും.
പെരമ്പൂര്‍, കട്പാഡി, സേലം, ഈറോഡ്, തിരുപ്പുര്‍, പോഡനൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ട്.
എട്ട് കോച്ചുകളുള്ള റേക്ക് ആണ് സര്‍വീസ് നടത്തുന്നത്. ഈ പ്രത്യേക ട്രെയിനുകളിലേക്കുള്ള മുന്‍കൂര്‍ ബുക്കിങ് ഡിസംബര്‍ 14 വ്യാഴാഴ്ച രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
- ഓവൽ ടെസ്റ്റ്: റൂട്ടുമായുള്ള വാക്കുതർക്കം തന്ത്രമെന്ന് പ്രസിദ്ധ് കൃഷ്ണ; പ്രകോപിതനായത് അപ്രതീക്ഷിതമെന്ന് ഇന്ത്യൻ താരം
- ‘അരമനയിൽ കേക്കുമായി വന്നവർ ആട്ടിൻതോലിട്ട ചെന്നായ്ക്കൾ’; ബിജെപിക്കെതിരെ ആഞ്ഞടിച്ച് വി.ഡി. സതീശൻ
- ‘ആ രണ്ട് അന്തർവാഹിനികളും പണ്ടേ ഞങ്ങള്‍ ഉന്നമിട്ടതാണ്’; ട്രംപിന്റെ ഭീഷണിക്ക് മറുപടി നൽകി റഷ്യ
- ഓപ്പറേഷൻ സിന്ദൂർ വിജയം ഭഗവാൻ ശിവന് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി
- ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ഒടുവിൽ ജാമ്യം