FootballSports

മെസി മാജിക്ക് വീണ്ടും! മെസിയുടെ രണ്ട് ഗോൾ മികവിൽ സെമിയിലേക്ക് കുതിച്ച് ഇന്റർ മിയാമി

മെസി മാജിക് വീണ്ടും ! മെസിയുടെ രണ്ട് ഗോൾ മികവിൽ ലോസ് ഏഞ്ചൽസ് എഫ്. സി യെ മറികടന്ന് ഇൻ്റർ മിയാമി സെമിയിലേക്ക് കുതിച്ചു. കോൺകാഫ് ക്വാർട്ടർ ഫൈനലിലെ ആദ്യ പാദത്തിൽ ലോസ് ഏഞ്ചൽസ് എഫ്.സിയോട് ഇന്റർ മിയാമി പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മിയാമി പരാജയപ്പെട്ടത്.

രണ്ടാം പാദത്തിൽ കളി തുടങ്ങി ഒമ്പതാം മിനിട്ടിൽ ആരോൺ ലോംഗ് ലോസ് ഏഞ്ചൽസിന് വേണ്ടി ഗോൾ നേടി. ഇതോടെ ലോസ് ഏഞ്ചൻസ് 2 – 0 എന്ന നിലയിലേക്ക് ഉയർന്നു. ഇന്റർ മിയാമിയുടെ തോൽവി പ്രതീക്ഷിച്ചിരുന്നവരെ അമ്പരിപ്പിച്ച് മെസി ഹീറോ ആകുന്ന കാഴ്ചയാണ് പിന്നിട് കണ്ടത്. 35 ആം മിനിട്ടിൽ മെസി ഗോൾ നേടി. ഇതോടെ സ്കോർ 2-1 എന്ന നിലയിൽ ആയി.

രണ്ടാം പകുതിയിൽ ഏത് നിമിഷവും മെസിയും ടീമും ഗോൾ നേടുമെന്ന അവസ്ഥയിലായി. സമ്മർദ്ദത്തിനൊടുവിൽ 61 ആം മിനിട്ടിൽ ലോസ് ഏഞ്ചൽസ് വീണ്ടും ഗോൾ വഴങ്ങി. ഫെഡെറികോ റിഡോൻഡോ മിയാമിക്ക് വേണ്ടി ഗോൾ നേടിയതോടെ സ്കോർ 2-2 എന്ന നിലയിൽ ആയി. 84 ആം മിനിട്ടിൽ പെനാൽറ്റിയിലൂടെ മെസി നിർണായക ഗോൾ നേടിയതോടെ ഇൻ്റർ മിയാമി സെമിയിലേക്ക് കുതിച്ചു.