Kerala Government News

ക്ഷേമ പെൻഷൻ അനർഹമായി കൈ പറ്റിയ ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു

ക്ഷേമ പെൻഷൻ അനർഹമായി കൈപറ്റിയവരുടെ സസ്പെൻഷൻ പിൻവലിച്ചു. കൈ പറ്റിയ തുകയും 18 ശതമാനം പലിശയും ഉൾപ്പെടെ തിരികെ അടച്ചതോടെയാണ് ഇവരുടെ സസ്പെൻഷൻ പിൻവലിച്ചത്.

റവന്യു വകുപ്പിൽ നിന്ന് ഇതു സംബന്ധിച്ച ഉത്തരവും ഇറങ്ങി. 2024 ഡിസംബർ 26 നാണ് അനർഹമായി സുരക്ഷാ പെൻഷൻ കൈ പറ്റിയ റവന്യു വകുപ്പിലേയും സർവേ ഭൂരേഖ വകുപ്പിലേയും 38 ജീവനക്കാരെ സസ്പെൻഡ ചെയ്തത്.

ഇതിൽ 16 പേർ തുകയും 18 ശതമാനവും പലിശയും തിരിച്ചടച്ചു. ഈ 16 പേരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. ക്ലർക്ക്, വില്ലേജ് അസിസ്റ്റൻ്റ്, എൽഡി ടൈപ്പിസ്റ്റ്, വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ്, ഓഫിസ് അറ്റൻഡൻ്റ്, പാർട്ട് ടൈം സ്വീപ്പർ തസ്തികയിലുള്ളവരാണ് സസ്പെൻഷൻ പിൻവലിച്ച ലിസ്റ്റിൽ ഉള്ളവർ.