FootballSports

ചാമ്പ്യൻസ് ലീഗിൽ ബാഴ്സയുടെ മധുര പ്രതികാരം ; ബയേൺ മ്യൂണിക്കിനെ തകർത്തെറിഞ്ഞ് റാഫിൻഹയുടെ ഹാട്രിക്

ബാഴ്സലോണ: ചാംപ്യന്‍സ് ലീഗില്‍ ബയേൺ മ്യൂണിക്കിനോട് ബാഴ്‌സലോണയുടെ മധുര പ്രതികാരം. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബയേൺ മ്യൂണിക്കിനെ ബാഴ്സ തകർത്തെറിഞ്ഞത്. മത്സരത്തിൽ ബാഴ്സ താരം റാഫിൻഹ ഹാട്രിക് നേടി.

ആദ്യ മിനിറ്റിൽ തന്നെ റാഫിൻഹ വലകുലുക്കി ബാഴ്സയുടെ ലീഡുയർത്തിയിരുന്നു. എന്നാൽ 18-ാം മിനുട്ടിൽ കെയ്നിലൂടെ ബയേൺ മ്യൂണിക്ക് ബാഴ്‌സയ്ക്ക് ഒപ്പമെത്തി. തുടർന്ന് ബാഴ്‌സയ്ക്ക് വലകുലുക്കാൻ അൽപനേരം കാത്തിരിക്കേണ്ടി വന്നു. 36-ാം മിനിറ്റില്‍ ലെവൻഡോസ്കിയുടെ ഗോളിലൂടെ ബാഴ്‌സ കളി തിരിച്ചു പിടിച്ചു. 45,56 മിനിറ്റുകളില്‍ റാഫിൻഹ വീണ്ടും ഗോൾവല കുലുക്കി. അതോടെ ബയേൺ മ്യൂണിക്കിന്റെ സമ്പൂർണ്ണ പതനം ഉറപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *