
‘സിനിമ കോഡ് ഓഫ് കോണ്ടാക്ട്” പരമ്പരയുമായി ഡബ്ല്യുസിസി
കൊച്ചി: മലയാള സിനിമയെ പുനർനിർമ്മിക്കാൻ “സിനിമ കോഡ് ഓഫ് കോണ്ടാക്ടു’മായി വിമൻ ഇൻ സിനിമ കളക്ടീവ്. ഡബ്ല്യുസിസി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം പങ്കുവെച്ചത്. പെരുമാറ്റച്ചട്ടം നടപ്പാക്കാനുള്ള ഒരു പരമ്പര ആരംഭിക്കുന്നു എന്നാണ് പോസ്റ്റ്. സിനിമ കോഡ് ഓഫ് കോണ്ടാക്ട്, സിസിസി എന്ന പേരിലാണ് സംഘടനാ അവതരിപ്പിച്ചത്.
ഹേമ കമ്മിറ്റി നിർദേശങ്ങളുടെ പശ്ചാത്തലത്തില്‍ തുല്യവും സുരക്ഷിതവുമായ തൊഴിലിടം എന്ന നിലയില്‍ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന് പുതിയ നിർദ്ദേശങ്ങളോടെ ഇന്ന് ഒരു പരമ്പര ആരംഭിക്കുകയാണെന്നായിരുന്നു ഡബ്ല്യുസിസിയുടെ പോസ്റ്റ്.
ഇൻഡസ്‌ട്രിയിലെ എല്ലാ അംഗങ്ങളും തൊഴില്‍ സംഘടനകളും തുറന്ന മനസ്സോടെ ഐക്യദാർഢ്യത്തോടെ ഇതില്‍ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ഡബ്ല്യുസിസി പോസ്റ്റിൽ പറയുന്നു.
ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ ചേർത്തിരിക്കുന്നു,