Cinema

സിനിമാ ജീവിതത്തിലെ ദുരനുഭവങ്ങൾ പങ്കുവെച്ച് മല്ലികാ ഷെരാവത്ത്

മല്ലികാ ഷെരാവത്ത് ബോളിവുഡ് നായകൻമാര്‍ക്കെതിരെ ഉന്നയിച്ച വെളിപ്പെടുത്തലുകള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ബോളിവുഡ് നായകൻമാരില്‍ ചിലര്‍ തന്നോട് മുൻപ് അപമര്യാദമായി പെരുമാറിയിട്ടുണ്ടെന്ന് മല്ലിക വെളിപ്പെടുത്തി. എന്നാൽ അവർ അവരാരൊക്കെയെന്ന് താരം വെളിപ്പെടുത്തിയില്ല.

ഫസ്റ്റ് ഇന്ത്യ ഫിലിമിയോട് നടത്തിയ അഭിമുഖത്തില്‍, മല്ലികാ ഷെരാവത്ത് ദുബായില്‍ ഒരു മള്‍ട്ടിസ്റ്റാര്‍ സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടായ അനുഭവം തുറന്ന് പറഞ്ഞത്. അന്ന് ചിത്രത്തിലെ നായകൻ, രാത്രി 12 മണിക്ക് തന്റെ മുറിയുടെ വാതില്‍ പലപ്പോഴായി തട്ടിയിരുന്നുവെന്ന് നടി പറഞ്ഞു. അങ്ങനെയൊരിക്കല്‍, നായകൻ തന്റെ മുറിയുടെ വാതില്‍ തകര്‍ത്ത് ഉള്ളിലേക്ക് കടക്കുമോയെന്ന് താരം ഭയപ്പെട്ടു. ഭയന്ന പോലെ ഒന്നും സംഭവിക്കാതിരുന്നത് തന്റെ ഭാഗ്യമെന്നും മല്ലിക കൂട്ടിച്ചേർത്തു. അതിനു ശേഷം ആ നായകനൊപ്പം ഒരിക്കലും സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

മല്ലിക തന്റെ സിനിമ ജീവിതത്തില്‍ ഉണ്ടായ ദുരനുഭവങ്ങള്‍ പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. “സിനിമയില്‍ ബോള്‍ഡ് കഥാപാത്രങ്ങള്‍ ചെയ്തതുകൊണ്ട് ഞാന്‍ പുറത്തും അങ്ങനെയാണെന്നാണ് ബോളിവുഡിലെ ചിലർ കരുതിയത്. ചില നായകന്‍മാര്‍ രാത്രി വിളിച്ച് കാണാന്‍ ആവശ്യപ്പെടും,” “ഞാന്‍ നിങ്ങളെ എന്തിനാണ് രാത്രി വന്ന് കാണുന്നത്?” എന്ന ചോദ്യത്തിന്, “സിനിമയില്‍ ബോള്‍ഡ് കഥാപാത്രങ്ങള്‍ ചെയ്യാറില്ലേ, കാണുമ്പോള്‍ എന്താണ് പ്രശ്‍നം?” എന്നാണ് അവരുടെ പ്രതികരണം.

ഇത്തരം ദുരനുഭവങ്ങളെ തുടര്‍ന്ന്, ബോളിവുഡ് സിനിമകളില്‍ നിന്ന് താനൊരു വശത്തേക്ക് മാറ്റിനിര്‍ത്തപ്പെട്ടുവെന്നും, പക്ഷേ തന്റെ മൂല്യങ്ങളില്‍ ഒരു വിധത്തിലും വിട്ടുവീഴ്ച ചെയ്യാന്‍ താന്‍ ഒരിക്കലും തയ്യാറായിരുന്നില്ലെന്നും നടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *