CinemaNewsSocial Media

ഒന്നാം സ്ഥാനം നഷ്ടമായി നടൻ വിജയ്

ജനപ്രീതിയിൽ ഒന്നാം സ്ഥാനം നഷ്ടമായി നടൻ വിജയ്. ബാഹുബലിയിലൂടെ ലോകമെമ്പാടും ആരാധകരെ വാരിക്കൂട്ടിയ പ്രഭാസാണ് ഒന്നാം സ്ഥാനത്തുള്ളത്. ഓര്‍മാക്സ് മീഡിയയാണ് ഒക്ടോബർ മാസത്തെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ഷാരൂഖ് പതിവുപോലെ ഈ മാസവും മൂന്നാം സ്ഥാനം വിട്ടുകൊടുക്കില്ലെന്ന വാശിയോടെ തുടരുകയാണ്.

ദ രാജാ സാബടക്കം നിരവധി ചിത്രങ്ങളാണ് പ്രഭാസിന്റേതായി പുറത്തിറങ്ങാനുള്ളത്. കൂടാതെ താരം ഉടൻ തന്നെ വിവാഹിതനാകുമെന്ന തരത്തിലുള്ള വാർത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു. അങ്ങനെ ഇപ്പോഴും വാർത്തകളിൽ നിറസാന്നിധ്യമാണ് പ്രഭാസ്. അതിനാലാണ് ഒന്നാം സ്ഥാനം നേടാൻ താരത്തിന് സാധിച്ചത്. അതേസമയം നാലാം സ്ഥാനത്ത് ജൂനിയര്‍ എൻടിആറാണ്. ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ദേവരയാണ് താരത്തെ നാലാം സ്ഥാനത്തെത്തിച്ചത്. അഞ്ചാം സ്ഥാനം ഇത്തവണ നേടിയിരിക്കുന്നത് അജിത് കുമാറാണ്. ആറാം സ്ഥാനത്ത് അല്ലു അർജുനും ഏഴാം സ്ഥാനത്ത് മഹേഷ് ബാബുവും എട്ടാമത് സൂര്യയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *