News

ഫുട് പാത്തിൽ പട്ടാപ്പകൽ ബലാത്സംഗം: വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

പട്ടാപ്പകൽ തിരക്കേറിയ റോഡിന്റെ ഫുട് പാത്തിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിച്ച യുവാവ് അറസ്റ്റിൽ. ഉജ്ജെയിലിൽ ആണ് സംഭവം. ഓട്ടോ ഡ്രൈവറായ മൊഹമ്മദ് സലിം ആണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പകൽ സമയത്ത് റോഡിൽ എല്ലാവരും നോക്കി നിൽക്കവേയാണ് യുവതി പീഡനത്തിനിരയായത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് . വീഡിയോ വൈറലായി മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പോലീസ് വലയിലാക്കുകയായിരുന്നു. ഇതിനു മുമ്പും ഇയാൾ സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *