
തിരുവനന്തപുരം: വിവാഹ സൽക്കാരത്തിനായി വധുവിൻ്റെ വീട്ടുകാർ വന്ന ബസിൽ പാട്ട് ഇട്ടതിൻ്റെ പേരിൽ തർക്കം. സംഘർഷമുണ്ടാക്കിയ രണ്ടുപേരെ പൊലീസ് അറസ്റ്റിൽ. നെടുമങ്ങാട് കോട്ടുകാൽ സ്വദേശി ഫൈസൽ, കല്ലറ സ്വദേശി ഷഹീദ് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം നെടുമങ്ങാട് ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിൽ നെടുമങ്ങാട്, കല്ലറ സ്വദേശികളുടെ വിവാഹ സൽക്കാരത്തിനിടെയായിരുന്നു സംഘർഷം. യുവതിയുടെ വീട്ടുകാരെത്തിയ ബസിൽ പാട്ട് വച്ചതിനെ തുടർന്നുള്ള തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ കല്ലറ സ്വദേശി ഷാഹിദിനും ഭാര്യ ആൻസിക്കും ഒന്നര വയസുകാരൻ മകനും പരിക്കേറ്റു.
സംഭവറിമഞ്ഞെത്തിയ പൊലീസിനെയും പ്രതികൾ കയ്യേറ്റം ചെയ്തു. ഈ സംഭവത്തിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.