News

വന്ദേഭാരത് മംഗലാപുരം വരെ നീട്ടി

തിരുവനന്തപുരത്തുനിന്ന് ആലപ്പുഴവഴി പോകുന്ന കേരളത്തിന്‍റെ രണ്ടാം വന്ദേഭാരത് ട്രെയിന്‍ മംഗളൂരുവരെ നീട്ടി. നിലവില്‍ കാസര്‍കോട് വരെയാണ് സര്‍വീസ് നടത്തുന്നത്.

രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 12.40ന് മംഗലാപുരത്തെത്തും. ട്രെയിന്‍ നമ്പര്‍ 20632/20631 വന്ദേഭാരത് ട്രെയിനാണ് മംഗലാപുരം വരെ നീട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *