കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ വയനാട്ടില്‍ എത്തും. ഭാരത് ജോഡോ ന്യായ് യാത്ര അവസാനിപ്പിച്ച് വാരണാസിയിൽ നിന്ന് ഇന്ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് രാഹുൽ ഗാന്ധി യാത്ര തിരിക്കും.
ഇന്ന് കണ്ണൂർ എത്തുന്ന രാഹുൽ ഗാന്ധി നാളെ കൽപറ്റയിലേക്കെത്തും. എഐസിസി കമ്മ്യൂണിക്കേഷൻ വിഭാഗം തലവൻ ജയറാം രമേശാണ് വിവരം അറിയിച്ചത്.
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ആവശ്യമാണെന്നും അവിടത്തെ നിലവിലെ പ്രതിസന്ധിയിൽ രാഹുൽ എവിടെ എത്തേണ്ടത് അത്യാവശ്യമാണെന്നും ജയറാം രമേശ് അറിയിച്ചു..