തിരുവനന്തപുരം: സഹകരണ വകുപ്പ് മന്ത്രി വാസവൻ്റെയും ഭാര്യയുടെയും ചികിൽസക്ക് 1,25,208 രൂപ അനുവദിച്ചു. ചികിൽസക്ക് ചെലവായ പണം ലഭിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വാസവൻ മുഖ്യമന്ത്രി കത്ത് നൽകിയിരുന്നു.
മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ഈ മാസം 13 ന് തുക അനുവദിച്ച് പൊതുഭരണ വകുപ്പിൽ നിന്ന് ഉത്തരവ് ഇറങ്ങി.
![](https://malayalammedia.live/wp-content/uploads/2024/02/image-35.png)
മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചികിൽസക്ക് 2.69 ലക്ഷം അനുവദിച്ചു
ഭാര്യ കമലയുടെ ചികിൽസക്ക് 2,69, 434 രൂപ അനുവദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 2023 ജൂലൈ 24 മുതൽ ആഗസ്ത് 2 വരെയായിരുന്നു കമലയുടെ ചികിൽസ.
കമലയുടെ രോഗം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഏതു ആശുപത്രിയിലാണ് ചികിൽസ തേടിയതെന്നും പണം അനുവദിച്ച ഉത്തരവിൽ ഇല്ല.
2023 നവംബറിന് ഭാര്യയുടെ ചികിൽസക്ക് ചെലവായ പണം ലഭിക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയൻ പൊതുഭരണ വകുപ്പിന് കത്ത് നൽകിയിരുന്നു.
![](https://malayalammedia.live/wp-content/uploads/2024/02/img-20240209-wa0105373383003723414403-1014x1024.jpg)
മുഖ്യമന്ത്രിയുടെ കീഴിലാണ് പൊതുഭരണ അക്കൗണ്ട്സ് വകുപ്പ്. അക്കൗണ്ട്സ് വകുപ്പ് ചികിൽസക്ക് ചെലവായ പണം അനുവദിക്കാൻ ഫയൽ മുഖ്യമന്ത്രിക്ക് അയച്ചു. മുഖ്യമന്ത്രി അനുമതി നൽകിയതിനെ തുടർന്ന് ഈ മാസം 6 ന് പണം അനുവദിച്ച് ഉത്തരവും ഇറങ്ങി.
മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ ഭാര്യയുടെ സ്വകാര്യ ആശുപത്രിയിലെ ചികിൽസക്ക് വീണ്ടും പണം അനുവദിച്ചു
തിരുവനന്തപുരം: ഭാര്യയുടെ ചികിൽസക്ക് ചെലവായ പണം വേണമെന്ന വൈദ്യുത മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ ആവശ്യം അംഗീകരിച്ച് സർക്കാർ. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലും പാലക്കാട് ലക്ഷ്മി ഹോസ്പിറ്റലിലും ആയിരുന്നു മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെ ഭാര്യ വിലാസിനിയുടെ ചികിൽസ .
32,261 രൂപ ചെലവായെന്നും പണം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി കൃഷ്ണൻ കുട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ചികിൽസക്ക് ചെലവായ പണം അനുവദിക്കാൻ മുഖ്യമന്ത്രി അനുമതി നൽകിയതോടെ ഈ മാസം 16 ന് പൊതുഭരണ വകുപ്പിൽ നിന്ന് പണം അനുവദിച്ച് ഉത്തരവും ഇറങ്ങി. സർക്കാർ ആശുപത്രികളോട് മന്ത്രിയെ പോലെ ഭാര്യയ്ക്കും അലർജിയാണ്.
നേരത്തെ, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടേയും ഭാര്യയുടേയും സ്വകാര്യ ആശുപത്രിയിലെ ചികിൽസക്ക് 15 ലക്ഷം അനുവദിച്ചിരുന്നു. . പാലക്കാട് ലക്ഷ്മി ആശുപത്രി, കൊച്ചി ആസ്റ്റർ മെഡിസിറ്റി, കോയമ്പത്തൂർ കോവയ് മെഡിക്കൽ സെന്റർ, ചെന്നെ അപ്പോളോ ആശുപത്രി, ചിറ്റൂർ ഡെന്റൽ കെയർ ഓർത്തോഡെന്റിക് ആന്റ് ഇംപ്ലാന്റ് സെന്റർ എന്നിവിടങ്ങളിലാണ് മന്ത്രി കൃഷ്ണൻ കുട്ടി ചികിൽസ തേടിയത്.
![](https://malayalammedia.live/wp-content/uploads/2024/01/image-68.png)
ചെന്നൈ അപ്പോളോ ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ മന്ത്രി കൃഷ്ണൻ കുട്ടി ചികിൽസ തേടിയത് 2022 ആഗസ്ത് 29 മുതൽ സെപ്റ്റംബർ 2 വരെയായിരുന്നു. 8, 44, 274 രൂപ യാണ് അപ്പോളയിലെ ചികിൽസക്ക് കൃഷ്ണൻ കുട്ടിക്ക് അനുവദിച്ചത്.