ഗൂഗിൾ ക്രോമിലും മൈക്രോസോഫ്റ്റ് എഡ്ജിലും സുരക്ഷാ വീഴ്ച; വിവരങ്ങൾ ചോർത്താൻ സാധ്യത

ഗൂഗിൾ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും മൈക്രോസോഫ്റ്റ് എഡ്ജ് വെബ് ബ്രൗസറിലും ഒന്നിലധികം സുരക്ഷാ തകരാറുകൾ റിപ്പോർട്ട് ചെയ്ത് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സി.ഇ.ആർ.ടി-ഇൻ). ഈ സുരക്ഷാ പ്രശ്‌നങ്ങൾ ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ് ഉപയോക്താക്കളുടെ ഡേറ്റ ചോർത്തുന്നതിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്ന് സി.ഇ.ആർ.ടി-ഇൻ മുന്നറിയിപ്പ് നൽകി. ഗൂഗിൾ വികസിപ്പിച്ചെടുത്ത ലീനക്‌സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗൂഗിൾ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റം.

നിലവിൽ ഗൂഗിൾ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റവും മൈക്രോസോഫ്റ്റ് എഡ്ജ് വെബ് ബ്രൗസറും ഉപയോഗിക്കുന്നവർ കാലാവധി കഴിഞ്ഞ പതിപ്പുകൾ ഉപയോഗിക്കരുതെന്നും ഇത് സുരക്ഷാ ഭീഷണി ഉയർന്നതാണെന്നും മുന്നറിയിപ്പുണ്ട്. 121.0.2277.98ന് മുമ്പുള്ള മൈക്രോസോഫ്റ്റ് എഡ്ജ് (stable), 120.0.2210.167ന് മുമ്പുള്ള മൈക്രോസോഫ്റ്റ് എഡ്ജ് (extended stable), 114.0.5735.350ന് മുമ്പുള്ള ഗൂഗിൾ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റം എൽ.ടി.എസ് ചാനൽ പതിപ്പ് എന്നിവയാണ് സുരക്ഷാ ഭീഷണി നേരിടുന്നത്.

ഇവ ഉപയോഗിക്കുന്നവർ എത്രയും വേഗം ഏറ്റവും പുതിയ പതിപ്പിലേക്ക് ഉടനടി അപ്ഡേറ്റ് ചെയ്യുകയോ അതത് കമ്പനികൾ നൽകുന്ന സുരക്ഷാ സംവിധാനങ്ങൾ ഇൻസ്റ്റാൾ ചെയ്യുകയോ വേണം. മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസർ ഏറ്റവും പുതിയ സുരക്ഷാ അപ്ഡേറ്റുകൾ ഉൾപ്പെടുത്തിയുള്ള പതിപ്പ് ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. വിവിധ സുരക്ഷാ പരിഹാരങ്ങൾ അടങ്ങിയ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പും ഗൂഗിൾ നേരത്തെ പുറത്തിറക്കിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments