മുഖ്യമന്ത്രി പിണറായി വിജയന്റെ മകള് വീണ വിജയന് പിന്നാലെ ഭാര്യ കമല വിജയനും സിരിയസ് ഫോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിൻ്റെ നിരീക്ഷണത്തിൽ .
മകൾ വീണ വിജയൻ ബാംഗ്ലൂരിൽ ഐ.ടി കമ്പനി തുടങ്ങിയത് ഭാര്യ കമലയുടെ പെൻഷൻ തുക കൊണ്ടാണെന്ന വെളിപ്പെടുത്തലിൽ സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി ട്രോളുകൾ ആണ് പ്രത്യക്ഷപ്പെടുന്നത്.
18 ഓളം ജീവനക്കാരുമായി 2014 സെപ്റ്റംബറിലാണ് വീണ ഐ.ടി കമ്പനി ആരംഭിച്ചത്.ഐ.ടി കമ്പനി തുടങ്ങാൻ വെറുമൊരു സാദാ ടീച്ചറായ കമലയുടെ പെൻഷനാണ് ഉപയോഗിച്ചതെന്ന പിണറായിയുടെ വാദം ആർക്കും ദഹിക്കാത്തതാണ് ട്രോളിന് കാരണം.
വീണ വിജയൻ്റെ ആസ്തി 1.56 കോടിയാണ്.കമല വിജയൻ്റെ ആസ്തി പിണറായി 2021 ൽ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച രേഖകൾ പ്രകാരം 64 ലക്ഷമാണ്. അതിൽ 35 ലക്ഷവും വടകര താലൂക്കിൽ കമലക്ക് കിട്ടിയ പാരമ്പര്യ കൃഷി ഭൂമിയാണ്. 7 ബാങ്ക് അക്കൗണ്ടുകൾ കമലയ്ക്കുണ്ട്.
20 ലക്ഷം രൂപയോളം ഈ ബാങ്കുകളിൽ ഫിക്സ്ഡ് ഡെപ്പോസിറ്റ് ഇട്ടിരിക്കുകയാണ് കമല. കൈരളി ചാനലിൽ 2000 ഷെയറും കണ്ണൂർ എയർപോർട്ടിൽ 2 ലക്ഷം രൂപയുടെ ഷെയറും കമലക്ക് ഉണ്ട്. പിണറായിയിലെ പോസ്റ്റ് ഓഫിസിൽ 3 ലക്ഷത്തിൻ്റെ നിക്ഷേപവും കമലക്ക് ഉണ്ട്. 3.30 ലക്ഷം രൂപയുടെ സ്വർണ്ണവും കമലയുടെ സമ്പാദ്യത്തിലുണ്ട്.
കമലയുടെ ചികിൽസക്ക് ഈ മാസം 6 ന് 2,69,434 രൂപ മുഖ്യമന്ത്രി അനുവദിച്ചിരുന്നു. 2023 ജൂലൈ 24 മുതൽ ആഗസ്ത് 2 വരെയായിരുന്നു കമലയുടെ ചികിൽസ. കമലയുടെ രോഗം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഏതു ആശുപത്രിയിലാണ് ചികിൽസ തേടിയതെന്നും പണം അനുവദിച്ച ഉത്തരവിൽ ഇല്ല.
2023 നവംബറിന് ഭാര്യയുടെ ചികിൽസക്ക് ചെലവായ പണം ലഭിക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയൻ പൊതുഭരണ വകുപ്പിന് കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ കീഴിലാണ് പൊതുഭരണ അക്കൗണ്ട്സ് വകുപ്പ്.
അക്കൗണ്ട്സ് വകുപ്പ് ചികിൽസക്ക് ചെലവായ പണം അനുവദിക്കാൻ ഫയൽ മുഖ്യമന്ത്രിക്ക് അയച്ചു. മുഖ്യമന്ത്രി അനുമതി നൽകിയതിനെ തുടർന്ന് പണം അനുവദിച്ച ഉത്തരവും ഇറങ്ങി.