ചാലക്കുടി വ്യാജ എൽ.എസ്.ഡി കേസ്; പ്രതിയെ കണ്ടെത്തി – നാരായണദാസ് ഷീലയുടെ അടുത്ത ബന്ധുവിന്റെ സുഹൃത്ത്

തൃശ്ശൂർ: വിവാദമായ ചാലക്കുടി വ്യാജ എൽ. എസ്. ഡി കേസിൽ വഴിത്തിരിവ്. ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ മയക്കുമരുന്നു കേസിൽ കുടുക്കാൻ എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയ പ്രതിയെ പൊലീസ് കണ്ടെത്തി.

ഷീല സണ്ണിയുടെ അടുത്ത ബന്ധത്തിലുള്ള യുവതിയുടെ സുഹൃത്ത് തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസാണ് വ്യാജ സന്ദേശം പൊലീസിന് കൈമാറിയത്. കേസിൽ പ്രതി ചേർത്ത നാരായണദാസിനോട് ഈ മാസം 8ന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ നോട്ടീസ് നൽകിയിട്ടുണ്ട്.

ബ്യൂട്ടി പാർലർ മറവിൽ ഉടമയായ ഷീല സണ്ണി ലഹരി വിൽക്കുന്നു എന്ന വ്യാജ സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഷീലയെ ജയിലിലടച്ചത് വലിയ വിവാദമായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലായിരുന്നു ബാഗിനകത്ത് ഒളിപ്പിച്ച നിലയിൽ എൽഎസ്ഡി സ്റ്റാന്പ് കണ്ടെത്തിയത്. എന്നാൽ പരിശോധനയിൽ പിടികൂടിയത് എൽ.എസ്.ഡി സ്റ്റാന്പ് അല്ലെന്ന് തെളിഞ്ഞു. പരിശോധന ഫലം എക്സൈസ് സംഘം മറച്ചു വെച്ചു. റിപ്പോർട്ട് പുറത്തായതോടെ ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ച് കേസ് റദ്ദാക്കുകയായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments