തിരുവനന്തപുരം:നാലാമത് വ്യാവസായിക വിപ്ലവത്തിൻ്റെ കാലത്ത് ത്രിമാന നിർമ്മിതി യുടെ സാധ്യതകൾ കേരളത്തിന് ഏറ്റവും അനുയോജ്യമായ സങ്കേതമാണെന്നും അതിൻ്റെ സാധ്യതകൾ ഗൗരവമായി പരിശോധിക്കേണ്ട തുതന്നെയാണെന്നും പൊതു അവബോധം സൃഷ്ടി ക്കാനുതകുന്ന മാതൃകകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നും ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.
കുളക്കട പ്രദീപ് രചിച്ച ത്രിഡി പ്രിൻ്റിങ്ങ് – ഭാവിയുടെ മാനുഫാക്ടറിങ്ങ് സാങ്കേതികവിദ്യ എന്ന പുസ്തകം പ്ലാനിങ്ങ് ബോർഡ് അംഗം രവി മാമന് നല്കി പുസ്തകം പ്രകാശനം ചെയ്തു. ചടങ്ങിൽ ഹരിയാന സർക്കാറിൻ്റെ ഓഫീസർ ഓൺ ഡ്യൂട്ടി പ്രൊഫ.ഡോ. രാജേന്ദ്രകുമാർ ആ നായത്ത് പുസ്തകം പരിചയപ്പെടുത്തി. സ്റ്റാർട്ട് അപ്പ് മിഷൻ സിഇഒ അനൂപ് അംബിക, കേരള സർവ്വകലാശാല ബയോടെക്നോളജി വിഭാഗം മുൻ തലവൻ പ്രൊഫ. ഡോ . അച്യുത് ശങ്കർ എസ് നായർ എന്നിവർ സംസാരിച്ചു.
പുസ്ത പ്രകാശനത്തിന് മുമ്പ് ത്രിമാന അച്ചടി കേരളത്തിൻ്റെ സാധ്യതകൾ എന്ന വിഷയത്തിൽ നടന്ന സിമ്പോസിയം കേരള അക്കാഡമി ഫോർ സ്കിൽ എക്സലൻസ് മാനേജിങ്ങ് ഡയറക്ടർ വീണാ മാധവൻ നിർവ്വഹിച്ചു കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യം ഡയറക്ടർ സി പത്മകുമാർ, വിത്രം സാരാഭായ് സ്പേസ് സെൻ്ററിലെ ശാസ്ത്രജ്ഞൻ ഡോ. അനിൽകുമാർ വി എന്നിവർ സംസാരിച്ചു. കേരള അക്കാഡമി ഫോർ സ്റ്റിൽ എക്സലൻസ് ,ഫ്യൂച്ചർ സ്കൂൾ സ് , ഫ്യൂച്ചർ 3D കൊച്ചി എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്