Job Vacancy

ലോ ഓഫീസർ ഒഴിവ്

കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിൽ കരാറടിസ്ഥാനത്തിൽ ലോ ഓഫീസറുടെ ഒരു ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽനിന്നുള്ള എൽ.എൽ.ബി ബിരുദവും ബാർ കൗൺസിൽ രജിസ്ട്രേഷനും പത്ത് വർഷം പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷകൾ ചീഫ് എൻജിനിയർ, കെ.എസ്.ടി.പി, ടി.സി 25/3926, ശ്രീബാല ബിൽഡിങ്, കെസ്റ്റൺ റോഡ്, കവടിയാർ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ആഗസ്റ്റ് 21ന് മുമ്പ് ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471-2348946, chiefengineerprojects1@gmail.com