News

മുഖ്യമന്ത്രിയുടെ സുരക്ഷ മുഖ്യം! സെക്രട്ടറിയേറ്റ് വളപ്പിലെ വേലുതമ്പി ദളവായെ പൊതുജനങ്ങൾ കാണേണ്ടെന്ന് പൊതുഭരണ വകുപ്പ്

സെക്രട്ടറിയേറ്റ് വളപ്പിലെ വേലുതമ്പി ദളവാ പ്രതിമയിൽ ഹാരാർപ്പണം, പുഷ്പ്പാർച്ചന എന്നിവ നിരോധിച്ചു. സെക്രട്ടേറിയേറ്റിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള ധീരദേശാഭിമാനി വേലുത്തമ്പി ദളവയുടെ പൂർണകായ പ്രതിമയിൽ പുഷ്പാർച്ചനയോ ഹാരാർ പ്പണമോ നടത്താൻ ഇനി സംഘ ടനകൾക്കോ ജനങ്ങൾക്കോ അനുവാദമില്ല. മുഖ്യമന്ത്രിക്കു കീഴിലെ പൊതുഭരണ വകുപ്പാണ് വിലക്കേർപ്പെടുത്തിയത്.

ആരെങ്കിലും വേലുത്തമ്പി ദളവയുടെ പ്രതിമയിൽ പുഷ്പാർച്ചന നട ത്താനോ ദർശിക്കാനോ എത്തുന്നെങ്കിൽ അനുവദിക്കരുതെന്ന് സുരക്ഷാ ജീവനക്കാർക്കു മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് വിലക്ക് ഏർപ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന സൂചന.

1802 മുതൽ 1809 വരെ തിരുവി താംകൂർ രാജ്യത്തെ ദളവ, അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി ദളവ. ബ്രിട്ടിഷുകാർക്കെതിരെ സമരം നയിക്കുകയും ശത്രുക്കൾക്കു കീഴടങ്ങാതെ ജീവൻ ത്യജിക്കുക യും ചെയ്‌ത ദളവയുടെ ഓർമയ്ക്കായാണ് സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിമ സ്ഥാപിച്ചത്. പ്രതിമയിൽ എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനമായ മേയ് ആറിനും കുണ്ടറ വിളംബര വാർഷികമായ ജനുവരി 11നും
സാംസ്കാരിക സംഘടനകളും ട്രസ്റ്റു‌കളും വ്യക്തികളും പു ഷ്പാർച്ചന നടത്താറുണ്ട്.

വിശേഷദിവസങ്ങളിൽ ഉപചാരമർപ്പിക്കലും അനുവദിക്കില്ല. പകരം, മേയ് ആറിനും ജനുവരി 11നും ഏതെങ്കിലും ഒരു മന്ത്രിയോ ചീഫ് സെക്രട്ടറിയോ ഹാരാർപ്പണമോ പുഷ്പാർച്ചനയോ നടത്തും.സെ ക്രട്ടേറിയറ്റ് വളപ്പിനുള്ളിലെ ഏക പ്രതിമയാണ് ദളവയുടേത്. പ്രതിമയിൽ ഹാരാർപ്പണം നടത്താ നെത്തിയ ഏതെങ്കിലും വ്യക്തികൾ സുരക്ഷയ്ക്കു തടസ്സം നിന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

പിണറായി സർക്കാർ അധികാരമേറ്റ ശേഷം സെക്രട്ടേറിയറ്റി ന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതു മുതൽ അക്ര ഡിറ്റേഷൻ സൗകര്യമുള്ള മാ ധ്യമ പ്രവർത്തകർക്കു പോലും സെക്രട്ടേറിയറ്റിലേക്കു പ്രവേശ നമില്ല. മന്ത്രിമാരെയോ ഉദ്യോഗ സ്‌ഥരെയോ സന്ദർശിക്കണമെങ്കിൽ വേണ്ടപ്പെട്ട ആരെങ്കിലും സെക്രട്ടേറിയറ്റിനുള്ളിൽ നിന്നു ഗേറ്റിലേക്ക് വിളിച്ച് ശുപാർശ ചെയ്യണമെന്നാണു നിർദേശം.