
പട്ടികവർഗ വിദ്യാർത്ഥികൾക്ക് കേന്ദ്ര സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം, അറിയേണ്ടതെല്ലാം
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സ്കൂൾ വിദ്യാർത്ഥികൾക്ക് കേന്ദ്രസർക്കാരിന്റെ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വർഷത്തെ അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെന്റ് സ്കോളർഷിപ്പിനായാണ് അപേക്ഷ ക്ഷണിച്ചത്. ഒമ്പത്, പത്ത് ക്ലാസുകളിലും വിവിധ പോസ്റ്റ് മെട്രിക് കോഴ്‌സുകളിലും പഠിക്കുന്ന, രണ്ടര ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർത്ഥികൾക്കാണ് അവസരം.
അപേക്ഷിക്കേണ്ട വിധം
അപേക്ഷാ പ്രക്രിയ രണ്ട് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കേണ്ടത്.
- ആദ്യം, വിദ്യാർത്ഥികൾ കേന്ദ്രസർക്കാരിന്റെ നാഷണൽ സ്കോളർഷിപ്പ് പോർട്ടലായ
scholarships.gov.in
ൽ രജിസ്റ്റർ ചെയ്യണം. - രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ഒടിആർ (OTR) നമ്പർ, സംസ്ഥാന സർക്കാരിന്റെ ഇ-ഗ്രാന്റ്സ് പോർട്ടലിൽ അപ്ഡേറ്റ് ചെയ്ത് ബയോമെട്രിക് വെരിഫിക്കേഷൻ പൂർത്തിയാക്കണം.
വിദ്യാർത്ഥികൾക്ക് സ്വന്തമായോ, പഠിക്കുന്ന സ്ഥാപനം വഴിയോ, അക്ഷയകേന്ദ്രങ്ങൾ മുഖേനയോ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
സ്കോളർഷിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി ജില്ലാ പട്ടികവർഗ വികസന ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
വിലാസം: ജില്ലാ പട്ടികവർഗ വികസന ഓഫീസ്, രണ്ടാംനില, മിനി സിവിൽ സ്റ്റേഷൻ, പുനലൂർ പി.ഒ, കൊല്ലം. ഫോൺ: 0475 2222353.