ബെംഗളൂരു: സ്കൂളില്‍ നിന്നുള്ള വിനോദയാത്രയ്‌ക്കിടെ പത്താം ക്ലാസ് വിദ്യാർഥിക്കൊപ്പം ഫോട്ടോഷൂട്ട് നടത്തിയ പ്രധാനാധ്യപികക്ക് സസ്പെൻഷൻ. ചുംബന രംഗങ്ങളുള്‍പ്പെടെയുള്ള നാൽപ്പത്തിരണ്ടുകാരിയായ പ്രധാനാധ്യാപികയുടെ വീഡിയോയാണ് വൈറലായതിന് പിന്നാലെയാണ് നടപടി.
കർണാടക ചിന്താമണി മുരുഗമല്ലയിലെ ഒരു സ്കൂൾ അധ്യാപികയെയാണ് സസ്പെൻഡ് ചെയ്തത്. ടൂറിനിടെയാണ് പത്താം ക്ലാസ് വിദ്യാർഥിക്കൊപ്പം പ്രധാനാധ്യാപിക ‘പ്രണയ’ ഫോട്ടോ എടുത്തത്. ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെ വിദ്യാർഥിയോട് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് കണ്ടെത്തിയാണ് സസ്പെൻഷൻ.
അധ്യാപിക വിദ്യാർഥിയെ ചുംബിക്കുകയും വിദ്യാർഥി ഇവരെ എടുത്തുയർത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിദ്യാർഥിയുടെ രക്ഷിതാക്കൾ പരാതി നൽകി. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് അധ്യാപികയ്ക്കെതിരെ നടപടിയെടുത്തത്. വിവാദമായതിന് പിന്നാലെ അധ്യാപിക ചിത്രങ്ങളും വിഡിയോയും ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തു. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.
മറ്റൊരു വിദ്യാർഥിയാണ് രഹസ്യമായി ദൃശ്യങ്ങൾ ചിത്രീകരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാർഥികളോ അധ്യാപകരോ സംഭവം അറിഞ്ഞിരുന്നില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
Where are we heading as a society ?
— Amit Singh Rajawat (@satya_AmitSingh) December 28, 2023
Pictures and videos from a romantic photoshoot of a government school teacher with a Class 10 student in Karnataka's Murugamalla Chikkaballapur district, went viral, following which the student's parents filed complaint with the Block… pic.twitter.com/WviIHtOP3J
ഇപ്പോൾ വൈറലായിരിക്കുന്ന ഫോട്ടോകളിൽ അധ്യാപികയുടെയും വിദ്യാർത്ഥിയുടെയും പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിച്ചത്.
“വിദ്യാർത്ഥിക്കെതിരെ ശക്തമായ നടപടിയെടുക്കണം. അവൻ നിരപരാധിയല്ല,” ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. “അധ്യാപിക തന്റെ വിദ്യാർത്ഥിയെ പ്രണയിക്കുന്ന പോസുകളിൽ പ്രായോഗികമായി പരിശീലിപ്പിക്കുന്നു,” മറ്റൊരാൾ പറഞ്ഞു.
ഫോട്ടോഷൂട്ടിൽ കോലാഹലങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് ഒരു ഉപയോക്താവ് ചോദിച്ചു, “ഇതിൽ തെറ്റൊന്നുമില്ല” എന്ന് പറഞ്ഞു, നടപടിയെടുക്കണമെങ്കിൽ “ഇരുവരും ശിക്ഷിക്കപ്പെടണം” എന്ന് കൂട്ടിച്ചേർത്തു.