EducationNews

സിവിൽ സർവീസ് സ്വപ്നമാണോ? കേരള സിവിൽ സർവീസ് അക്കാദമിയിൽ പുതിയ ബാച്ചുകൾ; ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: സിവിൽ സർവീസ് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന സിവിൽ സർവീസ് പരിശീലന കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥികൾ മുതൽ സിവിൽ സർവീസ് പരീക്ഷ വീണ്ടും എഴുതുന്നവർക്ക് വരെ അനുയോജ്യമായ രീതിയിലാണ് കോഴ്സുകൾ.

2025 ജൂലൈ 12-നാണ് പുതിയ ബാച്ചുകളിലെ ക്ലാസ്സുകൾ ആരംഭിക്കുന്നത്. ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുകളിൽ പങ്കെടുക്കാൻ അവസരമുണ്ട്.

പ്രധാന കോഴ്‌സുകൾ

  • ടാലന്റ് ഡെവലപ്‌മെന്റ് കോഴ്‌സ്: ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി എല്ലാ ഞായറാഴ്ചകളിലും നടത്തുന്ന കോഴ്സ്.
  • സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്: പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി എല്ലാ ഞായറാഴ്ചകളിലും.
  • പ്രിലിംസ് കം മെയിൻസ് (PCM) വീക്കെൻഡ് ബാച്ച്: ഡിഗ്രി വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കുമായി എല്ലാ രണ്ടാം ശനിയാഴ്ചകളിലും, ഞായറാഴ്ചകളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും.
  • റിപ്പീറ്റേഴ്സ് ബാച്ച്: പരീക്ഷ വീണ്ടും എഴുതുന്നവർക്കായി തിരുവനന്തപുരം സെന്ററിൽ മാത്രം.

പരിശീലന കേന്ദ്രങ്ങൾ

തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, കോട്ടയം, ഇടുക്കി, ആലുവ, ആളൂർ (തൃശ്ശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, വയനാട്, കല്യാശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലായി 14 കേന്ദ്രങ്ങളിലാണ് അക്കാദമിക്ക് പരിശീലന സൗകര്യമുള്ളത്.

രജിസ്ട്രേഷൻ തുടരുകയാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി https://kscsa.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഫോൺ: തിരുവനന്തപുരം – 0471-2313065, 2311654, 8281098863.