
മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു; ചികിൽസക്ക് ചെലവായത് 1 കോടി
മുഖ്യമന്ത്രി ചികിൽസക്ക് അമേരിക്കയിലേക്ക് തിരിച്ചു. ഇന്ന് പുലർച്ചെ 3 മണിക്ക് തിരുവനന്തപുരം വിമാന താവളത്തിൽ നിന്നാണ് മുഖ്യമന്ത്രി പറന്നത്. ദുബായ് വഴിയാണ് യാത്ര. ഭാര്യ കമലയും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. അമേരിക്കയിലെ മയോ ക്ലിനിക്കിൽ ആണ് മുഖ്യമന്ത്രി ചികിൽസ തേടുന്നത്.
2018 ൽ ആയിരുന്നു മുഖ്യമന്ത്രി ചികിൽസക്കായി ആദ്യം അമേരിക്കയിൽ പോയത്. തുടർന്ന് ചികിൽസയുടെ ഭാഗമാണ് യാത്ര.
1 കോടി രൂപയോളം മുഖ്യമന്ത്രിയുടെ ചികിൽസക്ക് ഖജനാവിൽ നിന്ന് ചെലവായി. അതേ സമയം എന്ത് അസുഖത്തിനാണ് മുഖ്യമന്ത്രി ചികിൽത്സക്ക് പോകുന്നതെന്ന് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. ഇത് സംബന്ധിച്ച വിവരവകാശ ചോദ്യത്തിനും അസുഖം എന്താണെന്ന് വെളിപ്പെടുത്താൻ ആവില്ലെന്നായിരുന്നു ആരോഗ്യ വകുപ്പിൻ്റെ മറുപടി.
ജനങ്ങളുടെ നികുതി പണം എടുത്ത് ചികിൽസ ചെലവിന് ഉപയോഗിക്കുമ്പോൾ മുഖ്യമന്ത്രിയുടെ അസുഖ വിവരം എന്തിനാണ് ജനങ്ങളിൽ നിന്ന് മറച്ച് വയ്ക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്.