News

മുഖ്യമന്ത്രി ചികിത്സക്ക് അമേരിക്കയിലേക്ക്; എന്താണ് അസുഖമെന്നത് അജ്ഞാതം!

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പുറപ്പെടും. ദുബായ് വഴിയാണ് അമേരിക്കയിലേക്ക് പോകുന്നത്. ഒരാഴ്ച്ച നീളുന്ന ചികിത്സക്കായാണ് അദ്ദേഹത്തിന്റെ യാത്രയെന്നാണ് അറിയുന്നത്.

ചികിൽസക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പറക്കുമ്പോഴും അദ്ദേഹത്തിന്റെ അസുഖം ഇപ്പോഴും അജ്ഞാതം. കെ.പി.സി.സി സെക്രട്ടറി അഡ്വ.സി.ആർ പ്രാണകുമാർ മുഖ്യമന്ത്രിയുടെ അസുഖം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പിനെ ആരോഗ്യ വകുപ്പിനെ സമീപിച്ചിരുന്നു. വിവരവകാശ നിയമ പ്രകാരമാണ് പ്രാണകുമാർ വിവരം ആവശ്യപ്പെട്ടത്. പ്രാണകുമാറിന്റെ ചോദ്യങ്ങൾ ഇങ്ങനെ:

  1. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ മയോ ക്ലിനിക്കിൽ ഏത് അസുഖത്തിനാണ് ചികിൽസ തേടിയത്?
  2. മുഖ്യമന്ത്രിയുടെ രോഗത്തിന് ചികിൽസ നൽകുന്ന ആശുപത്രി സംസ്ഥാനത്ത് നിലവിൽ ഉണ്ടോ?
  3. മുഖ്യമന്ത്രിയുടെ രോഗം സംബന്ധിച്ച വിശദാംശങ്ങൾ സംസ്ഥാന ആരോഗ്യ വകുപ്പ് പരിശോധിച്ചിരുന്നോ? ഉണ്ടെങ്കിൽ എന്ത് ഉപദേശമാണ് അദ്ദേഹത്തിന് നൽകിയത്?

ആവശ്യപ്പെട്ട വിവരങ്ങൾ വിവരവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും നൽകാൻ നിർവാഹമില്ലെന്നും ആയിരുന്നു വീണ ജോർജിന്റെ ആരോഗ്യ വകുപ്പിന്റെ മറുപടി.നാഴികക്ക് നാൽപത് വട്ടം ആരോഗ്യ കേരളം നമ്പർ വൺ എന്ന് ആവർത്തിക്കുന്ന ആളാണ് മുഖ്യമന്ത്രി. ആരോഗ്യത്തിൽ രാജ്യത്ത് നമ്പർ എന്നുവിളിച്ചു പറയുകയും സ്വന്തം ആരോഗ്യകാര്യം വരുമ്പോൾ അമേരിക്കയിലേക്ക് പറക്കുകയും ചെയ്യുന്ന വൈരുദ്ധ്യാമക ഭൗതിക വാദമാണ് പിണറായി പയറ്റുന്നത്.

പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിംഗ് അസുഖ ബാധിതനായപ്പോൾ ആശ്രയിച്ചത് ഡൽഹിയിലെ എയിംസ് ഹോസ്പിറ്റലിനെയായിരുന്നു. സാമ്രാജ്യത്വ ശക്തികൾക്കെതിരെ പുരപ്പുറത്ത് കേറി നിന്ന് പ്രസംഗിക്കുമ്പോഴും അസുഖം വന്നാൽ പിണറായി പറക്കുന്നത് അമേരിക്കയിലേക്കാണെന്ന വിമർശനം ഉയരുന്നുണ്ട്.