
News
മുഖ്യമന്ത്രി അമേരിക്കയിലേക്ക്; യാത്ര ദുബായ് വഴി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെടും. ഒരാഴ്ച നീളുന്ന തുടർ ചികിത്സയ്ക്കായാണ് യാത്ര. ദുബായ് വഴിയായിരിക്കും അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നത്.
നേരത്തെയും മുഖ്യമന്ത്രി അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. അതിന്റെ തുടർ ചികിത്സകളുടെ ഭാഗമായാണ് ഈ യാത്രയെന്നാണ് സൂചന. യാത്രയുടെ മറ്റ് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.